സാന്‍ഡേഴ്സ് പാവയും എത്തി; വിറ്റു കിട്ടുന്ന പണം...
Thursday, January 28, 2021 8:04 PM IST
അമേരിക്കന്‍ സെനറ്ററായ ബെര്‍ണി സാന്‍ഡേഴ്സിനെ ട്രോളന്മാർ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസമായി. പുതിയ ഭരണ സമതിയുടെ സ്ഥാനാരോഹണ സമയത്തെ സാന്‍ഡേഴ്സിന്റെ ചിത്രമാണ് വൈറലായത്. മാസ്കും ഗ്ലൗസും കോട്ടുമെല്ലാം അണിഞ്ഞ് കാലുകള്‍ ക്രോസ് ചെയ്തുള്ള ഇരിപ്പാണ് വൈറലായത്.
മൂന്നാറിൽവരെ സാൻഡേഴ്സ് ചിത്രം എത്തിയിരുന്നു. ഏറ്റവുമൊടുവിൽ സാൻഡേഴ്സിന്റെ രൂപത്തിലുള്ള ഒരു പാവയാണ് വൈറലായിരിക്കുന്നത്. ടെക്സാസ് സ്വദേശിനിയായ ടോബി കിംഗ് എന്ന യുവാതിയാണ് പാവ നിർമിച്ചത്.
സാന്‍ഡേഴ്സ് അണിഞ്ഞപോലത്തെ ഓവര്‍ സൈസ്ഡ് കോട്ടും കൈയിലെ ബ്രൗണ്‍ കളര്‍ കൈയുറകളുമെല്ലാം പാവയില്‍ ഉണ്ട്. 20,000 ഡോളറാണ് ഈ പാവയുടെ വില. പാവയെ വിറ്റു കിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. 30,000 ത്തോളം ആളുകള്‍ പാവയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.