കാലുകളില്ലെങ്കിലെന്താ..! ചക്രക്കാലുകളുമായി കുതിച്ചുപാഞ്ഞ് ആമ
ര​ണ്ട് കാ​ലു​ക​ൾ ന​ഷ്ട​മാ​യ ആ​മ​യ്ക്ക് വീ​ൽ ചെ​യ​ർ​ഘ​ടി​പ്പി​ച്ചു ന​ൽ​കി യു​വ​തി. പ​തി​ന​ഞ്ച് വ​യ​സു​ള്ള പെ​ട്രോ എ​ന്ന ആ​മ​യ്ക്കാ​ണ് സാ​ന്ദ്രെ ടെ​യ്‌ല​ർ എ​ന്ന യു​വ​തി ശ​രീ​ര​ത്തി​ൽ വീ​ൽ ചെ​യ​ർ ഘ​ടി​പ്പി​ച്ചു ന​ൽ​കി ക​രു​ണ​യു​ടെ പ്ര​തി​രൂ​പ​മാ​യി മാ​റി​യ​ത്.

സാ​ന്ദ്രെ​യ്ക്ക് ആ​മ​യെ ല​ഭി​ക്കു​മ്പോ​ൾ മൂ​ന്ന് കാ​ലു​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. കു​റ​ച്ചു നാ​ളു​ക​ൾ കൂ​ടി ക​ഴി​ഞ്ഞ​പ്പോ​ൾ ആ​മ​യു​ടെ ഒ​രു കാ​ലും കൂ​ടി ന​ഷ്ട​മാ​യി. ഏ​റെ ദു​ഖി​ത​യാ​യ സാ​ന്ദ്രെ എ​ന്തെ​ങ്കി​ലും പ​രി​ഹാ​രം കാ​ണു​വാ​ൻ തീ​രു​മാ​നി​ച്ചു.

ഏ​റെ നാ​ള​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ സാ​ന്ദ്രെ, ലൂ​സി​യാ​ന സ്റ്റേ​യ്റ്റ് വെ​റ്റി​ന​റി ടീ​ച്ചിം​ഗ് ഹോ​സ്പി​റ്റ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു. പി​ന്നി​ലെ ര​ണ്ട് കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത​ല്ലാ​തെ പെ​ട്രോ​യ്ക്ക് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.

തു​ട​ർ​ന്ന് പെ​ട്രോ​യ്ക്ക് ശ​രീ​ര​ത്തി​ൽ വീ​ൽ​ചെ​യ​ർ ഘ​ടി​പ്പി​ക്കു​വാ​ൻ ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​നി​ച്ചു. തു​ട​ർ​ന്ന് പെ​ട്രോ​യു​ടെ ശ​രീ​ര​ഭാ​ര​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള വീ​ൽ​ചെ​യ​ർ നി​ർ​മി​ച്ച് ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ചു. വീ​ൽ​ചെ​യ​റു​മാ​യി പെ​ട്രോ ന​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.