അങ്ങനെ നായക്കുട്ടിക്കും ജനന സര്‍ട്ടിഫിക്കറ്റായി; "കൈപ്പറ്റിയ’ കാഴ്ച കാണാം
Wednesday, January 25, 2023 12:22 PM IST
ഒരാള്‍ ഭൂമിയിലേക്ക് വന്നതിനെ സൂചിപ്പിക്കാനായി പലരും പലതും ചെയ്യാറുണ്ടല്ലൊ. ഔദ്യോഗികപരമായി എല്ലാവരും ചെയ്യുന്ന ഒന്നാണ് പിറവിയുടെ രേഖപ്പെടുത്തല്‍. എന്നാൽ ജനന സര്‍ട്ടിഫിക്കറ്റില്‍ തീയതിയും പേരുമൊക്കെ ചേര്‍ക്കുന്നത് മനുഷ്യര്‍ക്ക് മാത്രമാണെന്ന ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ തെറ്റി.
ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വെെറലായിരിക്കുന്നത് ഒരു നായക്കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യമാണ്.
ദൃശ്യങ്ങളില്‍ അലക്സ് എന്ന നായ്ക്കുട്ടിയെ കാണിക്കുന്നു. ഈ നായക്കുട്ടിയുടെ മുന്‍ കാലുകളില്‍ മഷി പുരട്ടി ജനന സര്‍ട്ടിഫിക്കറ്റില്‍ ഒപ്പ് വയ്പ്പിക്കുകയാണ്. ഉടമയാണ് ഇത്തരത്തില്‍ നായക്കുട്ടിയുടെ കാലുകളമര്‍ത്തി ഒപ്പ് വയ്പ്പിക്കുന്നത്.
നായക്കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ജന്മ സമയത്തിനൊപ്പം മാതാപിതാക്കളുടെ പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വെെറലായി മാറി. നിരവധി അഭിപ്രായങ്ങള്‍ ലഭിക്കുകയുണ്ടായി. "ഇത് ഇന്‍റര്‍നെറ്റിലെ ഏറ്റവും മനോഹരമായ ക്ലിപ്പ്" എന്നാണൊരു ഉപയോക്താവ് കുറിച്ചിരിക്കുന്നത്.