കടുവ പാഞ്ഞടുത്തു; ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം വയനാട്ടിൽ
Sunday, June 30, 2019 11:10 AM IST
ബൈക്ക് യാത്രികർക്കുനേരെ കടുവ പാഞ്ഞടുക്കുന്ന വീഡിയോ വൈറലാകുന്നു. സുൽത്താൻ ബത്തേരി-പുൽപ്പള്ളി പാന്പ്ര എസ്റ്റേറ്റിനു സമീപത്താണ് സംഭവമെന്നാണ് വിവരം. ബൈക്ക് യാത്രികരായ യുവാക്കൾക്കു നേരെയാണ് കടുവ പാഞ്ഞടുത്തത്.
ബൈക്കിനു പിന്നിലിരുന്നയാൾ കാടിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തവെ അപ്രതീക്ഷിതമായി കടുവ പാഞ്ഞടുക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് കടുവയുടെ ആക്രമണത്തിൽനിന്നും ഇരുവരും രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.