ഉറക്കത്തിലും പ്രിയപ്പെട്ട പാട്ടുപാടും; വൈറലായി ആറുവയസുകാരന്റെ സംഗീതപ്രേമം
Wednesday, September 15, 2021 3:30 PM IST
ലിവര്‍പൂളില്‍ നിന്നുള്ള ഐസക് എന്ന കുഞ്ഞിന്റെ സംഗീത പ്രേമമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. കാറിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ ഐസക് ഉറങ്ങിപ്പോയെങ്കിലും അവന് തന്റെ പ്രിയപ്പെട്ട ഫില്‍ കോളിന്‍സിന്റെ പാട്ട് പാടിക്കൊണ്ടേയിരിക്കുന്നതാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്.
ഫില്‍ കോളിന്‍സിന്റെ ആരാധകന്
ഐസക് ജനിച്ചത് അപൂര്‍വമായ ജനിതക തകരാറായ വുള്‍ഫ്-ഹിര്ഷോണ് സിന്‍ഡ്രോം ബാധിച്ചാണ്.അതുകൊണ്ടുതന്നെ മറ്റു കുട്ടികളെപ്പോലെയല്ല ഐസക്കിന്റെ രീതികള്‍.പക്ഷേ, മൂന്നു വയസുകാരനായ ഐസകിന് ഫില്‍ കോളിന്‍സിനോട് വലിയ ആരാധനയാണ്.
ഫില്‍ കോളിന്‍സിന്റെ ക്ലാസികായ 'ഇന്‍ ദി എയര്‍ ടു നൈറ്റി'നൊപ്പം ചുണ്ടനക്കി കുഞ്ഞ് ഐസകും പാടും. പ്രശസ്തമായ പ്രീ-കോറസ് ഇന്റര്വെല്ഡിനൊപ്പം ഓരോ വാക്കു പോലും തെറ്റാതെ ഡ്രംസിന്റെ ശബ്ദം പോലും ഐസക്കിന് അറിയാം.
ഉറങ്ങിയാലും പാട്ട് മറക്കില്ല
ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ഐസക്കിന്റെ അമ്മ മെലിസ പറഞ്ഞു: ''ലിവര്‍പൂള്‍ ടൗണ്‍ സെന്ററിലെ ഒരു നീണ്ട ദിവസത്തെ ഷോപ്പിംഗിനു ശേഷം വീട്ടിലേക്കുള്ള യാത്രയിലാണ് ഈ വീഡിയോ എടുത്തത്. വീട്ടിലേക്കുള്ള വഴിയില്‍ ഐസക് കാറില്‍ ഉറങ്ങിപ്പോയി, അദ്ദേഹത്തിന്റെ 'ഇന്‍ ദി എയര്‍ ടു നൈറ്റ് ഗാനം റേഡിയോയില്‍ വരുന്നുണ്ടായിരുന്നു.
അത് കേട്ടതും ഉറക്കത്തില്‍ നിന്ന് കണ്ണുകള്‍ തുറന്ന് പാടാന്‍ തുടങ്ങി, അങ്ങനെ ഞാന്‍ എന്റെ കാമറ പുറത്തെടുത്തു. വീഡിയോയില്‍ അവന് പാതി ഉറക്കത്തിലായിരുന്നു, പക്ഷേ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാട്ട് പാടാന്‍ ഉറക്കമൊന്നും തടസമായില്ല.
മുത്തച്ഛന് കാണാന്‍
വീട്ടിലെത്തുമ്പോള്‍ അവന്റെ മുത്തച്ഛനെയും മുത്തശിയെയും കാണിക്കാനാണ് വീഡിയോ എടുത്തതെന്ന് അമ്മ മെലിസ പറയുന്നു. ഫില്‍ കോളിന്‍സ് ഡ്രംസ് വായിക്കുകയും പാടുകയും ചെയ്യുന്ന യുട്യൂബ് വീഡിയോകൾ ഐസക്കിന് ഇഷ്ടമാണ്. ഐസക് സംഗീതത്തിനായാണ് ജീവിക്കുന്നത്. അവന് ആരുമായും പെട്ടന്ന് അടുക്കും ആളുകളെ ചിരിപ്പിക്കാന്‍ ഏറ്റവും രസകരമായ ചെറിയ പ്രകടനങ്ങളും അവന് ചെയ്യുമെന്നും മെലിസ പറയുന്നുന്നു.