മഴ ആസ്വദിക്കുന്ന കുട്ടി; വീഡിയോ ഓര്‍മകള്‍ തിരികെ കൊണ്ടുവന്നെന്ന് സൈബര്‍ ലോകം
Friday, November 25, 2022 12:16 PM IST
പണ്ട് മഴ നനഞ്ഞ് പാടവരമ്പിലൂടെ സ്കൂളിലേക്ക് പോയ കഥകള്‍ പറയാന്‍ എത്രയോ പേര്‍ക്കുണ്ട്. ഒരിക്കലും തിരികെ ലഭിക്കാനിടയില്ലാത്ത ആ കുട്ടിക്കാലത്തെയും ഗൃഹാതുരതയേയും മനസില്‍ സൂക്ഷിക്കുകയാണ് മിക്കവരും.
ഇന്നും മഴപെയ്യുമ്പോള്‍ അതൊന്ന് നനയണമെന്ന് പലരും കൊതിക്കാറുണ്ട്. എന്നാല്‍ പല കാരണങ്ങളാല്‍ പലര്‍ക്കും അത് സാധിക്കാറില്ല.
ബ്യൂട്ടന്‍ ഗെബീഡിയന്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ച വീഡിയോയില്‍ ഒരു കുട്ടി മഴ ആസ്വദിക്കുകയാണ്. ദൃശ്യങ്ങളില്‍ കോരിച്ചൊരിയുന്ന മഴയാണ്. ഒരു വീടിന്‍റെ മുറ്റമെന്ന് തോന്നിക്കുന്നയിടത്ത് ഈ കുട്ടി ഓടിയും കറങ്ങിയും മഴ നനയുകയാണ്.
ഈ കാഴ്ച നെറ്റിസന്‍റെ മനം കവര്‍ന്നു. വൈറലായ വീഡിയോയക്ക് രസകരമായ അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. "എനിക്കും ഇത് ചെയ്യാന്‍ ആഗ്രഹമുണ്ട്' എന്നാണൊരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.