"സൂപ്പര്‍ ഡോക്ടര്‍’; നോവറിയിക്കാതെ കുഞ്ഞിന് കുത്തിവയ്പ്പ് നല്‍കുന്ന ഡോക്ടറെ കാണാം
Wednesday, December 7, 2022 2:59 PM IST
ചെറിയ കുഞ്ഞുങ്ങളാണല്ലൊ നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയങ്കരര്‍. അവരൊന്ന് വീഴുന്നതുപോലും നമ്മില്‍ ദുഃഖം ഉളവാക്കാറില്ലെ. പ്രത്യേകിച്ച് അമ്മമാരില്‍.

കുട്ടികള്‍ക്ക് പല പ്രായത്തിലും പല വാക്സിനുകളും നല്‍കേണ്ടതായിട്ടുണ്ടല്ലൊ. അത്തരത്തില്‍ ഒരു ഡോക്ടര്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന് കുത്തിവയ്പ്പ് നല്‍കുന്ന ദൃശ്യങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഡോക്ടര്‍ ഹൈഫൈവ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ചികിത്സാ മുറിയില്‍ കിടക്കുന്ന ഒരുകുഞ്ഞിനെയും മാതാവിനെയും ഒരു ഡോക്ടറിനെയും കാണാം. ബംഗളൂരുവിലെ ഗുഡ്‌വില്‍ ചില്‍ഡ്രന്‍സ് ക്ലിനിക്കിലെ കണ്‍സള്‍ട്ടന്‍റ് പീഡിയാട്രീഷ്യന്‍ ഡോ. സെയ്ദ് മുജാഹിദ് ഹുസൈന്‍ ആണ് ഈ ഡോക്ടര്‍.

വീഡിയോയില്‍ കുത്തിവയ്പ്പിന് മുമ്പായി ഈ ഡോക്ടര്‍ കുട്ടിയുടെ ശ്രദ്ധ മാറ്റുന്നതാണുള്ളത്. ഇതിനായി ഡോക്ടര്‍ പല ആംഗ്യം കാണിക്കുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ കുട്ടിയെ വേദനിപ്പിക്കാതെ അദ്ദേഹം വാക്സിന്‍ നല്‍കുകയാണ്. കരയാന്‍ തുടങ്ങുന്ന കുഞ്ഞിനെ കളിപ്പാട്ടം കാണിച്ച് ശ്രദ്ധമാറ്റുന്നതും വീഡിയോയില്‍ കാണാം.

ഏതായാലും ഇദ്ദേഹം നെറ്റിസന്‍റേയും ഹൃദയം കവര്‍ന്നിരിക്കുകയാണ്. ഇദ്ദേഹത്തെ പോലുള്ളവരാണ് യഥാര്‍ഥ ഡോക്ടര്‍മാര്‍ എന്നാണൊരു കമന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.