ബൈക്ക് ഓടിച്ച് എട്ടുവയസുകാരന്റെ സാഹസം; മാതാപിതാക്കൾക്ക് എട്ടിന്റെ പണി കൊടുത്ത് പോലീസ്
Tuesday, October 1, 2019 1:41 PM IST
ബൈക്ക് ഓടിച്ചുള്ള എട്ട് വയസ്കാരന്റെ സാഹസം വൈറലായി മാറിയതിന് പിന്നാലെ മാതാപിതാക്കൾക്ക് പിഴയിട്ട് പോലീസ്. ബ്രേക്കിലേക്ക് കാലുപോലും എത്തത്തില്ലാത്ത കൊച്ചുകുട്ടി അപകടകരമായി ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 30,000 രൂപയാണ് മാതാപിതാക്കളിൽ നിന്നും പോലീസ് ഈടാക്കിയത്.
ഷാനു എന്നാണ് ഈ കുട്ടിയുടെ പേര്. വണ്ടിയോടിച്ചതിന് 25,000 രൂപയും കുട്ടിയെ ബൈക്ക് ഓടിക്കുവാൻ അനുവദിച്ചതിന് 5,000 രൂപയുമാണ് പിഴിയീടാക്കിയത്. സംഭവം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.