"സ്പൈ​ഡ​ര്‍ ഗേ​ള്‍’; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളെ ഞെ​ട്ടി​ച്ച് ചി​ല​ന്തി​ക​ളു​മാ​യി ച​ങ്ങാ​ത്ത​മു​ള്ള പെ​ണ്‍​കു​ട്ടി
Tuesday, August 30, 2022 1:35 PM IST
ച​ല​ച്ചി​ത്ര പ്രേ​മി​ക​ള്‍​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഒ​രു ക​ഥാ​പാ​ത്ര​മാ​ണ​ല്ലൊ സ്പൈ​ഡ​ര്‍ മാ​ന്‍. സാ​ധാ​ര​ണ വീ​ടി​ന്‍റെ ഭി​ത്തി​യി​ലും മ​റ്റു​മാ​യി കാ​ണ​പ്പെ​ടാ​റു​ള്ള ചി​ല​ന്തി​ക​ള്‍​ക്ക് മ​റ്റൊ​രു പ​രി​വേ​ഷം ന​ല്‍​കി​യ​ത് സ്പൈ​ഡ​ര്‍​മാ​ന്‍ ചി​ത്ര​ങ്ങ​ളാ​ണ്.

എ​ന്നാ​ല്‍ ബെ​സ്റ്റ് വീ​ഡി​യോ​സ് എ​ന്ന ട്വി​റ്റ​ര്‍ പേ​ജി​ല്‍ വ​ന്നി​രി​ക്കു​ന്ന വീ​ഡി​യോ​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ കാ​ഴ്ച​ക്കാ​രെ ഞെ​ട്ടി​ക്കു​ന്ന​ത് മ​റ്റൊ​രു ത​ര​ത്തി​ലാ​ണ്. വീ​ഡി​യോ​യി​ല്‍ ഒ​രു കൊ​ച്ചു​പെ​ണ്‍​കു​ട്ടി ചി​ല​ന്തി​ക​ളു​മാ​യി ക​ളി​ക്കു​ന്ന​താ​ണു​ള്ള​ത്.

പെ​ണ്‍​കു​ട്ടി ചി​ല​ന്തി​യെ കൈ​ക​ളി​ല്‍ എ​ടു​ക്കു​ന്ന​ത് യാ​തൊ​രു ഭ​യ​വും കൂ​ടാ​തെ​യാ​ണ്. മാ​ത്ര​മ​ല്ല ഒ​രു ചി​ല​ന്തി കു​ട്ടി​യു​ടെ ഉ​ടു​പ്പി​ലാ​യി പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​തും കാ​ണാം. വീ​ടി​ന് പു​റ​ത്താ​യി കു​ട്ടി ചി​ല​ന്തി​ക​ളു​മാ​യി ക​ളി​ക്കു​ന്ന കാ​ഴ്ച​യോ​ടെ​യാ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ ര​ണ്ടു​ല​ക്ഷ​ത്തോ​ളം പേ​ര്‍ ക​ണ്ടു​ക​ഴി​ഞ്ഞ വീ​ഡി​യോ നി​ര​വ​ധി പേ​ര്‍ റീ​ട്വീ​റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.