ഒരാളുടെ പ്രവര്‍ത്തി നല്ലതാണെങ്കില്‍ അഭിനന്ദിക്കാനും മോശമെങ്കില്‍ വിമര്‍ശിക്കാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആളുണ്ടാകും എന്നതാണ് സമൂഹ മാധ്യമങ്ങളുടെ വരവോടെ സംഭവിച്ചത്. അത്തരത്തില്‍ കൈയടി നേടിയ ഒരു സംഭവത്തിന്‍റെ കാര്യമാണിത്.

തന്‍റെ കുഞ്ഞുമായി വന്ന ഒരു കുരങ്ങിന് മാങ്ങ ചെത്തി നല്‍കുന്ന ഒരു പോലീസുകാരന്‍റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഉത്തര്‍പ്രദേശ് പോലീസിലുള്ള കോണ്‍സ്റ്റബിള്‍ മോഹിത് ആണ് തനിക്കരികിലെത്തിയ കുരങ്ങിന് മാങ്ങ പകുത്തു നല്‍കിയത്.

വീഡിയോയില്‍ ജീപ്പിലിരുന്നു മോഹിത് മാങ്ങ ഭാഗിക്കുമ്പോള്‍ ക്ഷമയോടെ ഇരിക്കുന്ന കുരങ്ങിനെ കാണാം. അതിന്‍റെ പുറത്തായി ഒരു കുട്ടിക്കുരങ്ങും ഇരിപ്പൂണ്ട്. മോഹിത് മാങ്ങ നല്‍കുമ്പോള്‍ കുരങ്ങത് വാങ്ങി കഴിക്കുന്നതും കാണാം.

ഏതായാലും മോഹിത്തിന്‍റെ ഈ പ്രവര്‍ത്തിയെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ അഭിനന്ദിക്കുന്നുണ്ട്.