സ്പൈ​ഡ​ർ​മാ​ർ സൂ​പ്പ​ർ​മാ​ൻ ഉ​സ്മാ​ൻ... ക​ണ്ണു​ത​ള്ളി കോ​ഹ്‌ലി
Thursday, December 6, 2018 12:45 PM IST
ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി​ക്ക് നി​രാ​ശ​പ്പെ​ടു​ത്തു​ന്ന തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ഓ​സീ​സ് താ​രം ഉ​സ്മാ​ൻ ഖ​വാ​ജ​യാ​ണ് കോ​ഹ്‌ലി​യു​ടെ നി​രാ​ശ​യ്ക്കു കാ​ര​ണം. കാ​ര​ണം ഖ​വാ​ജ​യു​ടെ സൂ​പ്പ​ർ​മാ​ൻ ക്യാ​ച്ചാ​ണ് കോ​ഹ്‌ലി​യെ മ​ട​ക്കി​യ​ത്.

പാ​റ്റ് കമ്മി​ൻ​സി​ന്‍റെ പ​ന്ത് ഡ്രൈ​വ് ചെ​യ്യാ​നാ​യി​രു​ന്നു കോ​ഹ്‌ലി​യു​ടെ ശ്ര​മം. എ​ന്നാ​ൽ ഓ​ഫ് സ്റ്റം​പി​നു പു​റ​ത്തു​പോ​യ ഫു​ൾ ലെം​ഗ്ത് പ​ന്തി​ൽ ബാ​റ്റു​വ​ച്ച കോ​ഹ്‌ലി​ക്കു പി​ഴ​ച്ചു. ഗ​ള്ളി​യി​ലേ​ക്കു പോ​യ പ​ന്ത് ഖ​വാ​ജ​യു​ടെ ഇ​ട​ത് വ​ശ​ത്താ​ണ് എ​ത്തി​യ​ത്. മി​ന്ന​ൽ​വേ​ഗ​ത്തി​ൽ ഒ​രു മു​ഴു​നീ​ള ഡൈ​വി​ലൂ​ടെ ഇ​ടം​കൈ​യി​ൽ ഖ​വാ​ജ പ​ന്ത് കൈ​യി​ലാ​ക്കി.

നാ​ലു പ​ന്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് കോ​ഹ്‌ലി​ ക​മ്മി​ൻ​സി​ന് ഇ​ര​യാ​കു​ന്ന​ത്. അ​ഡ്‌ലെ​യ്ഡി​ൽ പു​റ​ത്താ​കു​ന്പോ​ൾ 16 പ​ന്തി​ൽ മൂ​ന്നു റ​ണ്‍​സാ​യി​രു​ന്നു ഏ​റെ പ്ര​തീ​ക്ഷ​ക​ളു​മാ​യി തു​ട​ങ്ങി​യ നാ​യ​ക​ന്‍റെ സ​ന്പാ​ദ്യം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.