വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ തോക്കുമായി മോഷ്ടാവ്; ഒടുവിൽ സംഭവിച്ചത്...
Friday, February 19, 2021 6:28 PM IST
ലൈവ് വാർത്ത റിപ്പോർട്ടിങ്ങിനിടെ അവതാരകർക്ക് അബദ്ധങ്ങൾ പറ്റുന്ന വീഡിയോകൾ നേരത്തെയും വൈറലായിട്ടുണ്ട്. പാട്ടുപാടുന്നതും ഡാൻസ് ചെയ്യുന്നതും മേക്കപ്പ് ചെയ്യുന്നതും തുടങ്ങി രസകരമായ പല വീഡിയോകളും അതിൽ പെടും. ചിലപ്പോൾ ചാനലുകാർതന്നെ ഇത്തരം വീഡിയോകൾ പുറത്തുവിടാറുണ്ട്.
എന്നാൽ ലൈവ് റിപ്പോർട്ടിങ്ങിനിടെ നടന്ന മോഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറാലായിരിക്കുന്നത്. അമേരിക്കയിലെ ഇക്വഡേറിലാണ് സംഭവം. ഗ്വയാക്വിൽ നഗരത്തിലെ എസ്റ്റാഡിയോ സ്മാരകത്തിന് പുറത്ത് നിന്ന് ഡയറക്റ്റിവി സ്പോർട്സിനായി ഡീഗോ ഓർഡിനോള റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഒരാൾ തോക്കുമായി കടന്നുവരുന്നത്. തോക്ക് ചൂണ്ടി റിപ്പോർട്ടറുടെയും കാമറമാന്റെയും മൊബൈൽ ഫോണുകളും പഴ്സുകളും കവരുകയായിരുന്നു.
മോഷ്ടാവ് രക്ഷപ്പെട്ടപ്പോൾ കാമറയുമായി വാർത്ത സംഘം പിന്നാലെ പോയി. കൂട്ടുകാരനൊപ്പം ഇയാൾ ബൈക്കിൽ രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ഡീഗോ ഓർഡിനോളയാണ് സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതുവരെ 3.8 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.