നൂ​റു വ​യ​സു​കാ​ര​​ന് വ​ധു 102കാ​രി; ആദ്യം ഡേറ്റിംഗ്, പിന്നെ വിവാഹം
100 വ​യ​സു​കാ​ര​ൻ വ​ര​ന് വ​ധു 102കാ​രി മു​ത്ത​ശി. അ​മേ​രി​ക്ക​യി​ലെ ഓ​ഹി​യോ​യി​ൽ താ​മ​സി​ക്കു​ന്ന ഈ ​ര​ണ്ട് ഇ​ണ​ക്കു​രു​വി​ക​ളു​ടെ പേ​ര് ജോ​ണ്‍, ഫി​ല്ലി​സ് എ​ന്നാ​ണ്.

ഒ​ഹി​യോ​യി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​യ ഇ​രു​വ​രും ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി ഡേ​റ്റിം​ഗി​ലാ​യി​രു​ന്നു. ര​ണ്ടു പേ​രു​ടെ​യും പ​ങ്കാ​ളി​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ജീ​വി​ത​ത്തി​ലെ ഏ​കാ​ന്ത​ത​യെ അ​ക​റ്റി നി​ർ​ത്തു​വാ​നാ​ണ് പ​ര​സ്പ​രം മ​ന​സി​ലാ​ക്കി​യ ഇ​രു​വ​രും ഇ​നി​യു​ള്ള കാ​ലം ഒ​ന്നി​ച്ചു ജീ​വി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഫി​ല്ലി​സ് മു​ത്ത​ശി ഓ​ഗ​സ്റ്റി​ൽ 103മ​ത്തെ ജന്മദി​നം ആ​ഘോ​ഷി​ക്കു​വാ​നൊ​രു​ങ്ങു​ക​യാ​ണ്. കൂ​ടു​ത​ൽ സ​മ​യം ഒ​രു​മി​ച്ച് ചി​ല​വ​ഴി​ക്കു​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ പ്ര​ണ​യ​ര​ഹ​സ്യ​മെ​ന്നാ​ണ് ഇ​രു​വ​രും പ​റ​യു​ന്ന​ത്. അ​ടു​ത്തി​ടെ അമേരിക്കയിൽ വൃ​ദ്ധ​ർ ത​മ്മി​ലു​ള്ള വി​വാ​ഹം വ​ർ​ദ്ധി​ച്ചു​വ​രി​ക​യാ​ണെ​ന്നാ​ണ് പ​ഠ​നം തെ​ളി​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.