പല ആളുകളുടെയുടെയും ഉത്തരവാദിത്വം ഇല്ലായ്മ വലിയ ആപത്തുകള്‍ ക്ഷണിച്ച് വരുത്താറുണ്ട്. പ്രത്യേകിച്ച് ചിലര്‍ കുട്ടികളെ കൂട്ടാക്കാതിരുന്നാല്‍ വലിയ വിപത്തുകള്‍ സംഭവിച്ചേക്കാം.

അത്തരത്തിലൊരു കാര്യത്തിന്‍റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഷാനോണ്‍ വാട്സ് എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ച വീഡിയോയില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണുള്ളത്.

ദൃശ്യങ്ങളില്‍ ഒരു ചെറിയ കുട്ടി തോക്കുമായി നടക്കുകയാണ്. ആദ്യം കളിപ്പാട്ടമെന്ന് ആളുകള്‍ക്ക് തോന്നുമെങ്കിലും യഥാര്‍ഥത്തിലെ തോക്കാണത്. കുട്ടി സ്വന്തമായി തോക്ക് ചൂണ്ടുന്നതും ട്രിഗര്‍ വലിക്കുന്നതും വീഡിയോയില്‍ കാണാം.

കുട്ടിയുടെ പിതാവിന്‍റെ തോക്കാണിതെന്നാണ് വിവരം. ദൃശ്യങ്ങള്‍ വൈറലായതോടെ പോലീസ് രംഗത്ത് എത്തി. തോക്കിന്‍റെ കാര്യം ആദ്യം കുട്ടിയുടെ പിതാവ് നിഷേധിച്ചെങ്കിലും സിസിടിവി നുണപറയില്ലെന്ന് പിന്നീടയാള്‍ക്ക് മനസിലായി.

ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. വീഡിയോയില്‍ നിരവധിപേര്‍ തങ്ങളുടെ ആശങ്ക പങ്കുവച്ചു. "ആ കുട്ടിക്ക് ഒന്നും സംഭവിക്കാഞ്ഞതില്‍ സമാധാനം' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.