ഈ ബ്രീഫ്കേസിനെ കെട്ടിപ്പിടിച്ചാണ് ഇപ്പോൾ യുവതിയുടെ ഉറക്കം; അതിനൊരു കാരണമുണ്ട്...
Thursday, December 17, 2020 4:33 PM IST
റഷ്യയിലെ ഒരു വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. വരന്റെ പ്രത്യേകതയാണ് വിവാഹം ചർച്ചചെയ്യാൻ കാരണം. മോസ്ക്കോ സ്വദേശി റെയിൻ ഗോർഡോനാണ് വിവാഹത്തിലെ നായിക. റെയിന്റെ വർഷങ്ങളായുള്ള പ്രണയമാണ് ഒടുവിൽ വിവാഹത്തിൽ കലാശിച്ചത്. പക്ഷെ പ്രണയം മനുഷ്യരായിട്ടല്ല. ഒരു ബ്രീഫ്കെയ്സുമായി.
ഈ ബ്രീഫ്കെയ്സിനെ പിരിയാൻ കഴിയാതായതോടെ ഒടുവിൽ ഇരുപത്തിനാലുകാരിയായ ഗോർഡോൻ അതിനെ വിവാഹം കഴിച്ചു. മാത്രമല്ല ബ്രീഫ്കെയ്സിന് ഒരു പേരും നൽകി. ഗിദെയോന്. റെയിന്‍ മുമ്പ് ഒരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ ബ്രീഫ്കേസിനെ കണ്ടുമുട്ടിയതോടെ ആ പ്രണയം ഉപേക്ഷിച്ചു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹം. ബന്ധുക്കളുടെ അനുവാദത്തോടെയാണ് തന്റെ വിവാഹമെന്നാണ് റെയിൻ പറയുന്നത്.
2015 ഓഗസ്റ്റില്‍ ഫോട്ടോഷൂട്ട് ആവശ്യത്തിനായി ഒരു ഹാര്ഡ്വെയര് ഷോപ്പില്‍ ചെന്നപ്പോഴാണ് താന്‍ ഈ ബ്രീഫ് കേസിനെ കണ്ടുമുട്ടിയതെന്നു റെയിന്‍. പുരുഷന്മാരുമായുള്ള ബന്ധത്തേക്കാള്‍ താന്‍ ഏറെ സന്തോഷവതിയാണ് ബ്രീഫ്കേസുമായുള്ള വിവാഹത്തില്‍ എന്നും റെയിന്‍ പറയുന്നു.
സാധനങ്ങള്‍ക്കും ആത്മാവുണ്ടെന്നും തനിക്ക് എട്ട് വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ ഇത്തരത്തില്‍ നിര്‍ജീവ വസ്തുക്കളോട് പ്രണയമുണ്ടെന്നും റെയിന്‍ വെളിപ്പെടുത്തുന്നു. ഏതായാലും നഴ്സറി സ്കൂൾ അധ്യാപികയായ റെയിലിന്റെ വിവാഹം സോഷ്യൽ മീഡിയയിൽ വൈറലാണ്.