വി​വാ​ഹ മോ​തി​രം വി​ഴു​ങ്ങു​ന്ന​ത് സ്വപ്നം ക​ണ്ടു; രാ​വി​ലെ എ​ണീ​റ്റ​പ്പോ​ൾ മോ​തി​രം വിരലിൽ ഇല്ല
Tuesday, September 17, 2019 1:42 PM IST
വി​വാ​ഹ​മോ​തി​രം വി​ഴു​ങ്ങു​ന്ന​താ​യി സ്വ​പ്നം ക​ണ്ട യു​വ​തി ഉ​റ​ക്ക​മെ​ഴു​ന്നേ​റ്റ​പ്പോ​ൾ മോ​തി​രം വ​യ​റ്റി​ൽ. സാ​ൻ​ഡി​യാ​ഗോ സ്വ​ദേ​ശി​നി​യാ​യ ജെ​ന്ന ഇ​വാ​ൻ​സി​നാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. കാ​മു​ക​ൻ ബോ​ബി​യു​മാ​യി ജെ​ന്ന​യു​ടെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു.

ബോ​ബി​ക്കൊ​പ്പം ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ക​വ​ർ​ച്ച​ക്കാ​രാ​യ കു​റ​ച്ചാ​ളു​ക​ൾ അ​ടു​ക്ക​ലെ​ത്തി​യ​താ​യാ​ണ് ജെ​ന്ന സ്വ​പ്നം ക​ണ്ട​ത്. ക​വ​ർ​ച്ച​ക്കാ​ർ കൊ​ണ്ടു​പോ​കാ​തി​രി​ക്കു​വാ​ൻ അ​ത് വി​ഴു​ങ്ങു​വാ​ൻ ബോ​ബി പ​റ​ഞ്ഞ​താ​യി സ്വ​പ്നം ക​ണ്ട ജെ​ന്ന മോ​തി​രം വി​ഴു​ങ്ങു​ക​യും വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്തു.

രാ​വി​ലെ ഉ​റ​ക്ക​മെ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് താ​ൻ ശ​രി​ക്കും മോ​തി​രം വി​ഴു​ങ്ങി​യ​താ​യി ജെ​ന്ന മ​ന​സി​ലാ​ക്കി​യ​ത്. ഇ​വ​ർ ഉ​ട​ൻ ത​ന്നെ ഇ​ക്കാ​ര്യം അ​മ്മ​യെ​യും ബോ​ബി​യെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ജെ​ന്ന​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി മോ​തി​രം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​നി വി​ഴു​ങ്ങ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യാ​ണ് ബോ​ബി വീ​ണ്ടും മോ​തി​രം ജെ​ന്ന​യ്ക്ക് ന​ൽ​കി​യ​ത്. ഇ​വ​ർ സു​ഖം പ്രാ​പി​ച്ചു വ​രി​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.