നാ​യ്ക്കു​ഞ്ഞു​ങ്ങ​ളെ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ലേ​ക്ക് യു​വ​തി വ​ലി​ച്ചെ​റി​ഞ്ഞു; പിന്നാലെ അറസ്റ്റിൽ
ജ​നി​ച്ച് മൂ​ന്ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള നാ​യ്ക്കു​ഞ്ഞു​ങ്ങ​ളെ മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് സം​ഭ​വം.

പ്ലാ​സ്റ്റി​ക്ക് കൂ​ടി​നു​ള്ളി​ൽ ഇ​ട്ട ഏ​ഴ് നാ​യ്ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി ഒ​രു വാ​ഹ​ന​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ഇ​വ​ർ ഈ ​കൂ​ട് മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​വ​ർ വാ​ഹ​ന​ത്തി​ൽ തി​രി​കെ ക​യ​റി ഇ​വി​ടെ നി​ന്നും പോ​കു​ക​യും ചെ​യ്തു.

ഇ​തു​വ​ഴി ന​ട​ന്നു പോ​യ ഒ​രാ​ളാ​ണ് ഈ ​നാ​യ​ക്കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ച്ച​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ക്രൂ​ര​ത ചെ​യ്തെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ നാ​യ്ക്കു​ഞ്ഞു​ങ്ങ​ളെ വ​ലി​ച്ചെ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.