രു​ചി​യൊ​ക്കെ ഗം​ഭീ​രം പ​ക്ഷേ, ഉ​ണ്ടാ​ക്കി​യ സ്ഥ​ലം ക​ണ്ടാ​ൽ ഞെ​ട്ടും
സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ചെ​ല്ലു​ന്പോ​ൾ ഒ​രു പാ​നീ​യം കു​ടി​ക്കാ​ൻ ന​ൽ​കു​ന്നു. കു​ടി​ക്കാ​ൻ തു​ട​ങ്ങു​ന്പോ​ൾ സു​ഹൃ​ത്ത് പ​റ​യു​ന്നു ഇ​ത് ഉ​ണ്ടാ​ക്കി​യ​ത് ടോ​യ്‌ലറ്റി​ലാ​ണെ​ന്ന് പി​ന്ന​ത്തെ കാ​ര്യം പ​റ​യ​ണോ?​ ഐ​സ്ക്രീ​മും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും കൂ​ൾ ഡ്രി​ങ്ക്സും ക്ലോ​സറ്റിൽ ചേ​ർ​ത്ത് ത​യാറാ​ക്കു​ന്ന ഡ്രി​ങ്ക്സി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

ഒ​രു യു​വ​തി​യാ​ണ് ത​ന്‍റെ കൂ​ട്ടു​കാ​ർ​ക്കാ​യി പാ​നീ​യം ത​യ്യാ​റാ​ക്കു​ന്ന​ത് അ​തി​നാ​യി അ​വ​ൾ ആ​ദ്യം ത​ന്‍റെ ടീ​ഷ​ർ​ട്ട് വെ​ള്ള​ത്തി​ലേ​ക്ക് വി​രി​ച്ച് പി​ന്നീ​ട് ഐ​സ് ക്യൂ​ബ്സ്, ഐ​സ്ക്രീം, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ക്ലോ​സ്റ്റി​ലേ​ക്കി​ടു​ന്നു. പി​ന്നീ​ട് സ്പ്രൈ​റ്റും ഫാ​ന്‍റ​യും കു​റ​ച്ചു മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും കൂ​ടി ഇ​ട്ട് ഫ്ള​ഷ് ചെ​യ്യും. അ​തോ​ടെ​എ​ല്ലാം മി​ക്സാ​കും.



പി​ന്നീ​ട് എ​ടു​ത്തു വെ​ച്ചി​രി​ക്കു​ന്ന ഗ്ലാ​സു​ക​ളി​ൽ നി​റ​ച്ച് പു​റ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ന​ൽ​കി. വ​ള​രെ ക​ള​ർ​ഫു​ളാ​യ പാ​നീ​യം ക​ണ്ട​തോ​ടെ ചി​യേ​ഴ്സ്’ പ​റ​ഞ്ഞ് ആ​വേ​ശ​ത്തോ​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ൾ വാ​ങ്ങി​ക്കു​ന്ന​ത്.

അ​തിനി​ട​യി​ലാ​ണ് ഉ​ണ്ടാ​ക്കി​യ സ്ഥ​ലം വെ​ളി​പ്പെ​ടു​ന്ന​ത്. അ​തോ​ടെ കേ​ട്ട​ത് ശ​രി​യാ​ണോ​യെ​ന്ന​റി​യാ​ൻ സു​ഹൃ​ത്ത് വാ​ഷ്റൂ​മി​ൽ പോ​യി നോ​ക്കി. ക്ലോ​സ്റ്റി​ൽ ബാ​ക്കി​യി​രി​ക്കു​ന്ന പാ​നീ​യം ക​ണ്ട് അ​റ​പ്പു​ള​വാ​യ സു​ഹൃ​ത്ത് ത​ന്‍റെ കൈ​യി​ലി​ക്കു​ന്ന ഗ്ലാ​സി​ലേ​തും കൂ​ടി അ​തി​ലേ​ക്ക് ഒ​ഴി​ച്ചു. ബാ​ക്കി സു​ഹൃ​ത്തു​ക്ക​ളു​ടേ​യും മു​ഖ​ത്ത് അ​റ​പ്പു​ള​വാ​കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

എ​ന്നാ​ൽ സ്ത്രീ ​ഇ​ത് ത​യാ​റാ​ക്കു​ന്ന​തി​ന് മു​ന്പ് താ​ൻ ടോ​യ്ല​റ്റ് വൃ​ത്തി​യാ​ക്കി​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. ഫെ​യ്സ്ബു​ക്ക് പ്രാ​ങ്ക് നെ​റ്റ്‌വർ​ക്കി​ന്‍റെ ഭാ​ഗ​മാ​യ ടെ​യ്‌ല​ർ വാ​ട്സ​ണ്‍ എ​ന്ന സം​ഗീ​ത​ജ്ഞ​നാ​ണ് ഈ ​വീ​ഡി​യോ ത​യാ​റാ​ക്കി​യ​ത്. ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ 6.5 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ക​ണ്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.