ചിലരുടെ കഴിവ് കാഴ്ചക്കാരെ അസൂയപ്പെടുത്തും. അത്തരത്തിലുള്ള മനുഷ്യരെ അത്ഭുത പാത്രങ്ങളായാണ് മിക്കവരും മനസില്‍ കരുതാറുള്ളത്. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ച ഒരു യുവതിയുടെ കാര്യമാണിത്.

ഒറീസകെല്ലി എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ തീ പടര്‍ത്തിയ അമ്പിനാല്‍ ഒരു ബലൂണ്‍ പൊട്ടിക്കുന്നതാണുള്ളത്.

ദൃശ്യങ്ങളില്‍ കെല്ലി എന്ന യുവതി മഞ്ഞുമൂടിയ ഒരിടത്താണുള്ളത്. അവര്‍ ഒരു അമ്പില്‍ തീ പടര്‍ത്തുകയാണ്. പിന്നീട് ഒരു ഹെഡ്സ്റ്റാന്‍ഡില്‍ കൈകുത്തി തലകീഴായി നില്‍ക്കുകയാണ്. ഈ സമയമത്രയും തീയമ്പ് കാലില്‍ പിടിച്ചിരിക്കുകയാണ്.

പിന്നീടിവര്‍ തലകീഴായി നിന്ന് കാലുകള്‍കൊണ്ട് അമ്പെയ്ത് അല്‍പം അകലെയുള്ള ഒരു ബലൂണില്‍ കൊള്ളിക്കുകയാണ്.

ബ്രിട്ടന്‍റെ ഗോട്ട് ടാലന്‍റ് പരിപാടിയില്‍ പങ്കെടുത്തിട്ടുള്ള ഇവരുടെ കഴിവില്‍ അമ്പരന്നിരിക്കുകയാണ് നെറ്റിസണ്‍. വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അത്ഭുതകരമായ കഴിവ് എന്നാണൊരു കമന്‍റ്.