ദൈനംദിന ജീവിതത്തില്‍ ഇന്ന് പലര്‍ക്കും മാറ്റിനിര്‍ത്താനാകാത്ത വിധത്തില്‍ യൂട്യൂബ് വളർന്നു കഴിഞ്ഞു. 15 വര്‍ഷത്തിലേറയായി ലക്ഷകണക്കിന് വീഡിയോയാണ് ദിനം പ്രതി യുട്യൂബില്‍ അപ് ലോഡ് ചെയ്യുന്നത്. ഇപ്പോള്‍ യുട്യൂബിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ അവര്‍ പങ്ക് വച്ച വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

യുട്യൂബില്‍ അപ് ലോഡ് ചെയ്ത ആദ്യത്തെ വീഡിയോയാണ് അവര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. യൂട്യൂബ് സഹസ്ഥാപകന്‍ ജാവേദ് കരീമിന്റെ ചാനലിലാണ് വീഡിയോ അപ് ലോഡ് ചെയ്തത്. യുട്യൂബ് ഫാക്ട്‌സ് ഫെസ്റ്റ് എന്ന ചാനലില്‍ നിന്നാണ് ഇന്ന് കാണുന്ന വീഡിയോകളുടെ ആവിര്‍ഭാവം.

19സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടു തീര്‍ത്തത് 235 മില്യണ്‍ ആള്‍ക്കാരാണ്. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ അപ് ലോഡ് ചെയ്തത്. അതായത് 2005-ല്‍. സാന്‍ ഡിയാഗോയിലെ മൃഗശാലയില്‍ നിന്നുള്ള ദൃശ്യങ്ങളെക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത് . അതില്‍ പറയുന്നത് ഇപ്രകരമാണ്. ഞാന്‍ ഇവിടെ ആനകളുടെ മുന്നിലാണ്. രസകരമായ ഒരു കാര്യം പറയട്ടെ ഇവര്‍ക്ക് ശരിക്കും നീളമുള്ള തുമ്പികൈകളുണ്ട്. ഇത്രമാത്രമാണ് കരീം ആ വീഡിയോയില്‍ പറയുന്നത്.