ഓ​ർ​ഡ​ർ ചെ​യ്ത​ത് പ​നീ​ർ, എ​ത്തി​ച്ചു​ന​ൽ​കി​യ​ത് ചി​ക്ക​ൻ; സൊ​മാ​ട്ടോ​യ്ക്ക് 55,000 പി​ഴ
ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നു പ​ക​രം മ​റ്റൊ​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ ഭ​ക്ഷ​ണ​വി​ത​ര​ണ ആ​പ്ലി​ക്കേ​ഷ​നാ​യ സൊ​മാ​ട്ടോ​യ്ക്കും പൂ​ന​യി​ലെ ഭ​ക്ഷ​ണ​ശാ​ല​യ്ക്കും 55,000 രൂ​പ പി​ഴ. പൂ​ന​യി​ലെ ഒ​രു ഉ​പ​ഭോ​ക്തൃ കോ​ട​തി​യാ​ണു ശി​ക്ഷ വി​ധി​ച്ച​ത്.

വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണ​മാ​യ പ​നീ​ർ ബ​ട്ട​ർ മ​സാ​ല ഓ​ർ​ഡ​ർ ചെ​യ്ത അ​ഭി​ഭാ​ഷ​ക​നാ​യ ഷ​ണ്‍​മു​ഖ് ദേ​ശ്മു​ഖി​നു ചി​ക്ക​ൻ കൊ​ണ്ടു​ള്ള ഒ​രു വി​ഭ​വ​മാ​ണു സൊ​മാ​ട്ടോ എ​ത്തി​ച്ചു ന​ൽ​കി​യ​ത്. ഭ​ക്ഷ​ണം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ ഷ​ണ്‍​മു​ഖ് ഇ​തു ക​ഴി​ച്ചു. ര​ണ്ടു​വ​ട്ടം ഇ​തു സം​ഭ​വി​ച്ചു. ഇ​തേ​തു​ട​ർ​ന്നാ​ണു ഷ​ണ്‍​മു​ഖ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ത​ങ്ങ​ളു​ടെ ക​ന്പ​നി​യെ അ​പ​മാ​നി​ക്കാ​നാ​ണു ഷ​ണ്‍​മു​ഖ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം തി​രി​കെ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സൊ​മാ​ട്ടോ കോ​ട​തി​യി​ൽ വാ​ദി​ച്ചു. ഹോ​ട്ട​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പി​ഴ​വി​നു ത​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ സൊ​മാ​ട്ടോ​യ്ക്കും ഹോ​ട്ട​ലി​നും പി​ഴ​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ കോ​ട​തി ഇ​രു​വ​ർ​ക്കും പി​ഴ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ൽ ഉ​ട​മ നേ​ര​ത്തെ ത​ന്നെ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.