"ആന്റിയെ ഒന്നു കെട്ടിപിടിച്ചോട്ടേ?'; വൈറലായി ഒരു ചോദ്യം
Sunday, October 17, 2021 8:46 PM IST
ഒരു പെണ്‍കുഞ്ഞിന്റെ നിഷ്കളങ്കമായ ഒരു ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോയില്‍ ഒരു പെണ്‍കുട്ടി രണ്ട് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ നടക്കുന്നതായി കാണാം.
എയര്‍പോര്‍ട്ട് ജീവനക്കാരോട് തന്റെ ആന്റിയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് പെൺകുട്ടി അനുവാദം ചോദിക്കുകയാണ്. അനുമതി കിട്ടിയ ഉടന്‍ അവള് ആന്റിയുടെ അടുത്തേക്ക് ഓടി. ആന്റിയെ വിളിക്കുമ്പോള്‍ അവര്‍ തിരിഞ്ഞ് അവളെ കെട്ടിപ്പിടിക്കാന്‍ ഓടിവരുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.