"ഛെ വെ​റു​തേ ബാ​റ്റ് വാ​ങ്ങി പ​ണംക​ള​ഞ്ഞു'; അ​പ്ര​തീ​ക്ഷി​ത ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി കാ​ണാം
Friday, March 1, 2024 2:42 PM IST
ഒ​രു​പാ​ടാ​ളു​ക​ള്‍ ബാ​ഡ്മിന്‍റ​ണ്‍ ക​ളി​യി​ല്‍ ഏ​ര്‍​പ്പെ​ടാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച് ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നാ​യി പ​ല​രും ഈ ​ക​ളി ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കും. ഉന്മേഷം മാത്രമല്ല നല്ല സൗഹൃദവും ഇത് സൃഷ്ടിക്കുന്നു.

സാ​ധാ​ര​ണ​യാ​യി ര​ണ്ടോ നാ​ലോ പേ​ര്‍ ബാ​റ്റു​മാ​യി നി​ന്ന് ഷ​ട്ടി​ല്‍ കോ​ക്ക് ത​ട്ടു​ന്ന​താ​ണ​ല്ലൊ നാം ​കാ​ണാ​റു​ള്ള​ത്. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യ ഒ​രു വീ​ഡി​യോ​യി​ലെ ബാ​ഡ്മിന്‍റ​ണ്‍ ക​ളി കു​റ​ച്ച് വ്യ​ത്യ​സ്ത​മാ​യി​രു​ന്നു.

അ​തി​നു കാ​ര​ണം ക​ളി​ക്കാ​രി​ലൊ​രാ​ള്‍ ബാ​റ്റി​ന് പ​ക​രം ഉ​പ​യോ​ഗി​ച്ച​ത് ചൂ​ലാ​യി​രു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ എ​ത്തി​യി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ര​ണ്ടു​പേ​ര്‍ ബാ​ഡ്മിന്‍റ​ണ്‍ ക​ളി​ക്കു​ക​യാ​ണ്. ഈ ​സ​മ​യം ഒ​രാ​ള്‍ ചൂ​ലു​മാ​യി എ​ത്തി തൂ​ക്കു​ന്നു. ശേ​ഷം ക​ളി​ക്കാ​രി​ലെ ഒ​രാ​ളെ മാ​റ്റി​യ​ശേ​ഷം ഇ​യാ​ള്‍ മ​ത്‌​സ​രി​ക്കു​ക​യാ​ണ്. എ​തി​രാ​ളി ബാ​റ്റു​മാ​യി ഷ​ട്ടി​ല്‍ ത​ട്ടു​മ്പോ​ള്‍ ഇ​യാ​ള്‍ അ​നാ​യാ​സ​മാ​യി ചൂ​ലു​കൊ​ണ്ട് തി​രി​ച്ച​ടി​ക്കു​ന്നു.

കു​റ​ച്ചു​നേ​രം നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ചൂ​ലു​മാ​യി മ​ത്‌​സ​രി​ച്ച ആ​ള്‍ ആ ​പോ​യി​ന്‍റ് നേ​ടു​ന്നു. അ​ദ്ദേ​ഹം അ​തി​ന്‍റെ സ​ന്തോ​ഷ​വും പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. "അ​വ​സാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക, ഒ​രു പു​സ്ത​ക​ത്തെ അ​തി​ന്‍റെ പു​റം​ച​ട്ട വെ​ച്ച് ഒ​രി​ക്ക​ലും വി​ല​യി​രു​ത്ത​രു​ത്' എ​ന്ന അ​ടി​ക്കു​റി​പ്പു​മാ​യി എ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "വെറെെറ്റി വിജയം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.