ഒരേസമയം കൈയിൽ 28 കത്രിക; വ്യത്യസ്തനാം ഒരു ബാർബർ
Sunday, April 24, 2022 5:30 AM IST
ഒരു കത്രികകൊണ്ട് തലയിലെ മുടിയിൽ വിസ്മയം തീർക്കുന്ന ബാർബർമാരുടെ വാർത്തകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ 28 കത്രിക ഉപയോഗിക്കുന്ന ഏതെങ്കിലും ബാർബറെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? 28 കത്രിക കൊണ്ട് മുടി വെട്ടുന്ന ആദിത്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അച്ഛനും രണ്ട് സഹോദരന്മാരായ രോഹിത്, ജയേഷ് എന്നിവർക്കൊപ്പമാണ് ആദിത്യ തന്റെ കട നടത്തുന്നത്.
സോഷ്യൽ മീഡിയയിലെ വീഡിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം മുടി വെട്ടാൻ തുടങ്ങിയത്. 10 കത്രിക കൊണ്ട് മുടി മുറിക്കുന്ന ഒരു ചൈനീസ് ഹെയർസ്റ്റൈലിസ്റ്റിനെ ആദിത്യ കണ്ടു. ഇയാളുടെ വീഡിയോ കണ്ടതോടെ ആദിത്യയും പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. 22 ടഫ്റ്റുകൾ ഉപയോഗിച്ച് മുടി മുറിക്കുന്ന ഇറാനിയൻ ഹെയർസ്റ്റൈലിസ്റ്റിന്റെ വീഡിയോ അദ്ദേഹം പിന്നീട് കണ്ടു. തുടർന്ന് 28 കത്രികകൾ ഉപയോഗിച്ച് ഒരേസമയം മുടി മുറിക്കാൻ തുടങ്ങി.
വിചിത്രമായ മുടിവെട്ടൽ രീതിയുടെ പേരിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ആദിത്യ ഇടംനേടിയിട്ടുണ്ട്. ഗിന്നസ് റിക്കാർഡ് നേടാനുള്ള ശ്രമത്തിലാണ് ആദിത്യ.