ടെ​യ്‌ല​ര്‍ സ്വി​ഫ്റ്റി​ന്‍റെ "പ്ര​ണ​യ​ക​ഥ​'യ്ക്ക് നൃ​ത്തംചെ​യ്യു​ന്ന ബം​ഗാ​ളി വ​ധു; വീഡിയോ
Monday, February 26, 2024 11:51 AM IST
വ​ധു​വും വ​ര​നും വി​വാ​ഹ​വേ​ദി​യി​ല്‍ നൃ​ത്തം ചെ​യ്യു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യ ഒ​രു കാ​ല​മാ​ണ​ല്ലൊ ഇ​ത്. ചി​ല​ര്‍ സ​ര്‍​​പ്രെെ​സ് ഒ​രു​ക്കു​മ്പോ​ള്‍ മ​റ്റു​ചി​ല​ര്‍ കാ​ലേ​ക്കൂ​ട്ടി ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്നു. പിന്നെ ആളുകളെ ഞെട്ടിക്കുന്നു.

കു​റ​ച്ചു​കാ​ലം മു​മ്പ് വ​ധൂ​വ​ര​ന്‍​മാ​രു​ടെ ബ​ന്ധു​ക്ക​ളൊ സു​ഹൃ​ത്തു​ക്ക​ളൊ ആ​യി​രു​ന്നു ഈ ​"ഡാ​ന്‍​സു​കാ​ര്‍'. എ​ന്നാ​ലി​പ്പോ​ള്‍ പ്രീ​വെ​ഡിം​ഗ് ഫോ​ട്ടോ ഷൂ​ട്ട് മു​ത​ല്‍ താ​ര​ങ്ങ​ള്‍ വ​ധൂ​വ​ര​ന്‍​മാ​ര്‍ ത​ന്നെ​യാ​ണ്.

ഇ​പ്പോ​ഴി​താ ബം​ഗാ​ളി​ല്‍ നി​ന്നു​ള്ള ഒ​രു ക​ല്യാ​ണ​വും വ​ധു​വി​ന്‍റെ നൃ​ത്ത​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ വ​ധു ത​ന്‍റെ വി​വാ​ഹ സ​മ​യ​ത്ത് വ​ര​നെ ആ​ലിം​ഗ​നം ചെ​യ്ത​ശേ​ഷം ഒ​രു​ഗ്ര​ന്‍ നൃ​ത്തം കാ​ഴ്ച​വെ​യ്ക്കു​ന്നു.

അ​മേ​രി​ക്ക​ന്‍ ഗാ​യി​ക​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ടെ​യ്‌ല​ര്‍ സ്വി​ഫ്റ്റിന്‍റെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ "ല​വ് സ്‌​റ്റോ​റി' എ​ന്ന ഗാ​ന​ത്തി​നാണ് വ​ധു ചു​വ​ട് വ​യ്ക്കു​ന്ന​ത്. ചു​റ്റു​മു​ള്ള​വ​രും വ​ര​നും വ​ധു​വി​ന്‍റെ പ്ര​ക​ട​ന​ത്തെ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ന്ന​താ​യി കാ​ണാം.

ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ഹി​റ്റാ​യി. നെ​റ്റി​സ​ണ്‍ അ​വ​ര്‍​ക്ക് അ​ഭി​ന​ന്ദ​ന​വും വി​വാ​ഹാ​ശം​സ​യും നേ​ര്‍​ന്നു. "പ്ര​ണ​യ​വും ചി​രി​യും നി​റ​ഞ്ഞ​താ​കാ​ട്ടെ ജീ​വി​തം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.