ജ​ല​പ്ര​തി​സ​ന്ധി​യി​ല്‍ ഈ ​ഐ​ഡിയ ന​ന്ന്; ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യു​ടെ വീ​ഡി​യോ വൈ​റ​ല്‍
Tuesday, March 19, 2024 12:14 PM IST
ക​ടു​ത്ത വേ​ന​ല്‍ ആ​ണ​ല്ലൊ. ബം​ഗ​ളൂ​രു പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ല്‍ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. വൈ​കാ​തെ വ​രും വ​ര്‍​ഷങ്ങ​ളി​ല്‍ വെ​ള്ള​ത്തി​നാ​യി ഒ​രു യു​ദ്ധം​ത​ന്നെ ലോ​ക​ത്ത് സം​ഭ​വി​ച്ചേ​ക്കാം. ജ​ലം സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് എ​ത്ര എ​ഴു​തി​വെ​ച്ചാ​ലും അ​ത് വെ​ള്ള​മൊ​ഴി​ച്ച് മാ​യ്ച്ച് ക​ള​യു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്.

ഇ​പ്പോ​ഴി​താ ഈ ​ജ​ല​ദൗ​ര്‍​ല​ഭ്യ​ത​യി​ല്‍ വേ​റി​ട്ടൊ​രു ആ​ശ​യം അ​വ​തരി​പ്പി​ക്കു​ക​യാ​ണ് ആ​ന​ന്ദ് മ​ഹീ​ന്ദ്ര. അ​ദ്ദേ​ഹം എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ എ​സി​യി​ല്‍ നി​ന്നും എ​ങ്ങ​നെ വെ​ള്ളം പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ക്കാം എ​ന്ന് കാ​ട്ടു​ന്നു.

സാ​ധാ​ര​ണാ​യാ​യി എ​സി ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ അ​തി​ല്‍ നി​ന്നും വെ​ള്ളം പു​റംത​ള്ളാ​റു​ണ്ട​ല്ലൊ. എ​ന്നാ​ല്‍ ഇ​ത് അ​ഴു​ക്കു ജ​ലം ആ​യ​തി​നാ​ല്‍ ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല. ഇ​വി​ടെ ആ​ന​ന്ദ് മ​ഹീ​ന്ദ്ര പ​റ​യു​ന്ന​ത് മ​റ്റൊ​രു പൈ​പ്പ് കൃ​ത്യ​മാ​യി വെ​ച്ചാ​ല്‍ ഈ ​ജ​ലം ശേ​ഖ​രി​ക്കാ​ന്‍ ക​ഴി​യുമെന്നാണ്.

ആ ​ജ​ലം ശൗ​ചാ​ല​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കൊ അ​ല്ലെ​ങ്കി​ല്‍ പൂ​ന്തോ​ട്ടം ന​ന​യ്ക്കാ​നൊ ഉ​പ​യോ​ഗി​ക്കാ​നാ​കും. വേ​റി​ട്ട ഈ ​ആ​ശ​യം വൈ​റ​ലാ​യി മാ​റി. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു.

"തീ​ര്‍​ച്ച​യാ​യും! ജ​ല​സം​ര​ക്ഷ​ണം എ​ല്ലാ​യി​ട​ത്തും നി​ര്‍​ണാ​യ​ക​മാ​ണ്. ന​ല്ല ഭാ​വി​ക്കാ​യി അ​വ​ബോ​ധം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തു​ട​രാം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "മ​റാ​ത്തി​യി​ല്‍ വാ​യ​ന​യെ​ക്കു​റി​ച്ച് ഒ​രു ചൊ​ല്ലു​ണ്ട്. വാ​ചാ​ല്‍ ത​ര്‍ വാ​ചാ​ല്‍ അ​താ​യ​ത് നി​ങ്ങ​ള്‍ വാ​യി​ച്ചാ​ല്‍ നി​ങ്ങ​ള്‍ ര​ക്ഷി​ക്ക​പ്പെ​ടും. വെ​ള്ള​ത്തെ​ക്കു​റി​ച്ച് ഞാ​ന്‍ പ​റ​യും വാ​ച​വ​ല്‍ ത​ര്‍ വാ​ചാ​ല്‍ അ​താ​യ​ത് വെള്ളം നി​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചാ​ല്‍ നി​ങ്ങ​ള്‍ ര​ക്ഷപ്പെ​ടും'എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.