പ്രി​യ​മു​ള്ളൊ​രാ​ള്‍​ക്ക് ഏ​റ്റ​വും ഹൃ​ദ്യ​മാ​യ വ​ര​വേ​ല്‍​പ്പ്; വീ​ഡി​യോ
Tuesday, March 19, 2024 2:24 PM IST
വി​വാ​ഹം എ​ന്ന​ത് ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വി​ശേ​ഷ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ​ല്ലൊ. പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക് ജീ​വി​തം മാ​റു​മ്പോ​ള്‍ അ​മ്പ​ര​പ്പും കൗ​തു​ക​വും ആ​ശ​ങ്ക​യും സ​ന്തോ​ഷ​വു​മൊ​ക്കെ ഒ​രാ​ളി​ല്‍ ഉ​ണ്ടാ​കും.

പു​തി​യ ഒ​രി​ട​ത്തേ​ക്ക് പോ​കു​ന്ന വ​ധു​വി​ന് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ അ​ല്‍​പം ആ​ശ​ങ്ക നി​ശ്ച​യ​മാ​യി ഉ​ണ്ടാ​കും. എ​ന്നാ​ല്‍ ചി​ല പ്ര​തി​ശ്രു​ത​വ​ര​ന്‍​മാ​രും ബ​ന്ധു​ക്ക​ളും ഇ​ത് മ​ന​സി​ലാ​ക്കി ആ ​പെ​ണ്‍​കു​ട്ടി​യെ കം​ഫ​ര്‍​ട്ടാ​ക്കും. അ​വ​ള്‍ ത​ങ്ങ​ളു​ടെ കു​ടും​ബാം​ഗം ത​ന്നെ എ​ന്ന് മ​ന​സി​ലാ​ക്കി​ക്കും.

ഇ​പ്പോ​ഴി​താ വ​രന്‍റെ വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​ക്ക് ആ ​വീ​ട്ടു​കാ​ര്‍ ന​ല്‍​കു​ന്ന സ്വീ​ക​ര​ണ​ത്തിന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ വ​ധൂ​വ​ര​ന്‍​മാ​ര്‍ ഒ​രു കാ​റി​ല്‍ വ​രന്‍റെ വീ​ട്ടി​ല്‍ എ​ത്തു​ക​യാ​ണ്. ഇ​വ​ര്‍ ര​ണ്ടു​പേ​രേ​യും ബ​ന്ധു​ക്ക​ള്‍ സ്വീ​ക​രി​ക്കു​ന്നു. വ​ധു​വി​നാ​യി ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ആ ​വീ​ട്ടു​കാ​ര്‍ ചെ​യ്യു​ന്നു.

ശേ​ഷം അ​വ​ളെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു. ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങി​ന് ശേ​ഷം വ​ര​ന്‍റെ കു​ടും​ബം ഒ​രുഗാ​ന​ത്തോ​ടെ നൃ​ത്തം ആ​രം​ഭി​ക്കു​ക​യാ​ണ്. ഈ ​കാ​ഴ്ച​യി​ല്‍ ഏ​റെ സ​ന്തോ​ഷ​വ​തി​യാ​യ വ​ധു​വും അ​വ​ര്‍​ക്കൊ​പ്പം ചു​വ​ടു​വ​യ്ക്കു​ന്നു. ചു​വ​ന്ന ബ​നാ​റ​സി സാ​രി​യി​ല്‍ തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന വ​ധു​വി​നെ വ​ര​ന്‍ എ​ടു​ത്തു​യ​ര്‍​ത്തി കൊ​ണ്ടു​പോ​കു​ന്ന​താ​യും കാ​ണാം.

വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "കൊ​ള്ളാം, എ​ല്ലാ​വ​രും ഇ​ത്ത​ര​ത്തി​ലു​ള്ള സ്വാ​ഗ​തം അ​ര്‍​ഹി​ക്കു​ന്നു' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "നി​ങ്ങ​ളു​ടെ ഭാ​ഗ്യം, എ​ല്ലാ​വ​ര്‍​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള സ്നേ​ഹ​വും ബ​ഹു​മാ​ന​വും ല​ഭി​ക്കി​ല്ല' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.