ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കാ​റി​ൽ​നി​ന്നു യാ​ത്ര​ക്കാ​ര​ന്‍റെ വ​മ്പ​ൻ എ​സ്കേ​പ്പ്
ഇ​ടു​ക്കി വെ​ള്ളി​യാ​മ​റ്റ​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കാ​റി​ൽ​നി​ന്നു യാ​ത്ര​ക്കാ​ര​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​മ​റ്റം പ​ന്നി​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ ച​പ്പാ​ത്ത് പാ​ല​ത്തി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ൽ മു​ങ്ങി​യ കാ​റി​ൽ​നി​ന്നു യാ​ത്ര​ക്കാ​ര​ൻ ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ ച​പ്പാ​ത്ത് പാ​ല​ത്തി​ൽ ശ​ക്ത​മാ​യി വെ​ള്ളം ക​യ​റി. ഈ ​പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ർ ക​ട​ന്നു​പോ​ക​വെ അ​പ്ര​തീ​ക്ഷി​ത​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും കാ​ർ കു​ടു​ങ്ങു​ക​യും ചെ​യ്തു. ഇ​തോ​ടെ വാ​ഹ​നം തി​രി​ച്ച് ക​ര​യി​ലെ​ത്തി​ക്കാ​ൻ നാ​ട്ടു​കാ​രും വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കു വ​ന്ന​തോ​ടെ വാ​ഹ​നം കൈ​വ​രി​ക്കു മു​ക​ളി​ലൂ​ടെ ഒ​ഴു​കി താ​ഴേ​ക്കു പ​തി​ച്ചു. എ​ന്നാ​ൽ കാ​ർ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​വു​ന്ന​തി​നു മു​ന്പ് കാ​ർ ഓ​ടി​ച്ചി​രു​ന്ന ആ​ൾ വെ​ള്ള​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.