വിയർക്കും തോറും കൊറോണ ബാധിക്കില്ല; വിചിത്രവാദവുമായി യുവാവ്
Sunday, April 18, 2021 4:41 PM IST
വിയർക്കും തോറും കൊറോണ തന്നെ തൊടില്ലെന്ന വിചിത്രവാദവുമായി ഒരു യുവാവ്. ബംഗാളിലെ ബിജെപിയുടെ പ്രചാരണ പരിപാടിക്കെത്തിയ യുവാവിന്റെ പ്രതികരണമാണ് വൈറലാകുന്നത്. ഏപ്രിൽ ഏഴിന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്നത്. മാസ്ക് ധരിക്കാതെ ബിജെപി കൊടിയും തൊപ്പിയും അണിഞ്ഞാണ് യുവാവ് എത്തിയത്.
നിങ്ങൾ എന്താണ് മാസ്ക് വയ്ക്കാത്തതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു വിചിത്ര മറുപടി. 'ഞാൻ സൂര്യന് താഴെയാണ് നിൽക്കുന്നത്. അപ്പോൾ കൊറോണയൊക്കെ ഇല്ലാതാകും. കൊറോണ വൈറസിനെയൊന്നും ഞങ്ങൾ പേടിക്കുന്നില്ല. കൂടുതൽ വിയർക്കും തോറും കൊറോണ ഞങ്ങളെ തൊടില്ല.
ഇത് ഞങ്ങളുടെ വിശ്വാസമാണ്. അതുകൊണ്ടാണ് മാസ്ക് ധരിക്കാത്തത്’ യുവാവ് പറഞ്ഞു. കോവിഡ് രൂക്ഷമായതോടെ രാഹുൽ ഗാന്ധി ബംഗാളിലെ പ്രചാരണ പരിപാടികൾ റദ്ദാക്കിയിരുന്നു.