പാ​ക്കി​സ്ഥാ​നി​ലെ "ഡാ​ന്‍​സിം​ഗ് ദി​നോ​സ​റു​ക​ള്‍'; വൈ​റ​ല്‍ വീ​ഡി​യോ
Tuesday, February 27, 2024 12:27 PM IST
ദി​നോ​സ​റു​ക​ള്‍ എ​ന്നാ​ല്‍ ന​മ്മു​ടെ മ​ന​സി​ല്‍ ആ​ദ്യം ക​ട​ന്നു​വ​രി​ക ഭീ​മാ​കാ​ര​ത്തോ​ടെ​യു​ള്ള ഒ​രു ജീ​വി​യു​ടെ ചി​ത്ര​മാ​കും. കാ​ല​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​ല്ലാ​താ​യ ആ ​ജീ​വി​യെ​ക്കു​റി​ച്ച് എ​ത്ര​യെ​ത്ര പ​ഠ​ന​ങ്ങ​ളും ക​ണ്ടെ​ത്ത​ലു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്നു.

മാ​ത്ര​മ​ല്ല സി​നി​മ വ​ഴി​യും കാ​ര്‍​ട്ടൂ​ണ്‍ വ​ഴി​യും ഇ​വ​യെ കു​റി​ച്ച് നാം ​മ​റ്റൊ​രു ചി​ത്ര​വും മ​ന​സി​ല്‍ കു​റി​ച്ചി​രി​ക്കു​ന്നു. ഡൈ​നോ​സ​റു​ക​ള്‍ ഇ​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഉ​ണ്ട്.

ഇ​പ്പോ​ഴി​താ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നു​ള്ള ചി​ല "ദി​നോ​സ​റു​ക​ള്‍' സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​ര​ങ്ങ​ളാ​കു​ന്നു. എ​ക്‌​സി​ലെ​ത്ത​തി​യ ദൃ​ശ്യ​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​നി​ലെ ഇ​സ്ലാ​മാ​ബാ​ദി​ലു​ള്ള ഡി​നോ വേ​ള്‍​ഡി​ല്‍ നി​ന്നു​ള്ള​താ​ണ്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു പ​ഞ്ചാ​ബി ഗാ​ന​ത്തി​ന് ഈ ​ദി​നോ​സ​റു​ക​ള്‍ നൃ​ത്തം ചെ​യ്യു​ക​യാ​ണ്. യ​ഥാ​ര്‍​ഥ​ത്തി​ല്‍ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്കി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ദി​നോ​സ​ര്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് നൃ​ത്തം ചെ​യ്യു​ക​യാ​ണ്. പാ​ര്‍​ക്കി​ല്‍ എ​ത്തി​യ​വ​രൊ​ക്കെ ഈ ​നൃ​ത്തം ആ​സ്വ​ദി​ക്കു​ന്നു.

വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "നല്ല താളബോധമുള്ള ദി​നോ​സ​റു​ക​ള്‍' എ​ന്നാെ​ണാ​രാ​ള്‍ കുറിച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.