ഭക്ഷണം എടുക്കാനായി നായയുടെ ബുദ്ധിപരമായ നീക്കം; വീഡിയോ വൈറൽ
Saturday, August 21, 2021 2:00 AM IST
അടുക്കളയിലിരിക്കുന്ന ഭക്ഷണം ആരും കാണാതെ സ്വയം എടുത്ത് കഴിക്കുന്ന നായയുടെ വീഡിയോ വൈറലാകുന്നു. ഉയരത്തില്‍ ഇരിക്കുന്ന ഭക്ഷണം എടുക്കാനായി നായ കസേര തള്ളികൊണ്ടുവരുന്നതും വീഡിയോയില്‍ കാണാം.
ശേഷം കസേരയുടെ മുകളില്‍ കയറി നിന്നുകൊണ്ട് നായ ഭക്ഷണം അകത്താക്കുകയാണ്. ട്വിറ്ററിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ ഇതുവരെ 30 ലക്ഷം ആളുകളാണ് കണ്ടത്.