ഡ്രാഗണിനെപ്പോലെയാകൻ ചെലവാക്കിയത് ലക്ഷങ്ങൾ; കട്ടസപ്പോർട്ടുമായി കാമുകി
Saturday, February 20, 2021 8:29 PM IST
ശരീരത്തിൽ രൂപ മാറ്റം വരുത്താൻ വൻ തുക ചെലവാക്കുന്ന സംഭവം നേരത്തെയും വൈറലായിട്ടുണ്ട്. ഈ ശ്രേണിയിലേക്ക് ഏറ്റവുമൊടുവിലത്തെ പേരാണ് മുപ്പതുകാരനായ ജോഷ്വ ബർൺസ്. ഡ്രാഗണിനെപ്പോലെ ആകാൻ ഇതുവരെ 15 ലക്ഷത്തോളം രൂപയാണ് ഇതുവരെ ഇയാൾ ചെലവാക്കിയിരിക്കുന്നത്.
ഇതിനായി നാവ് രണ്ടായി മുറിച്ചു. ചെവികള്‍ മുറിച്ചും ഷെയ്പ് ചെയ്തും കൂര്‍പ്പിച്ചു. നാവിന് പര്‍പ്പിള്‍ നിറം വരുത്തി. തലയില്‍ സിലിക്കണ്‍ കൊണ്ടുള്ള കൊമ്പും ഘടിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്.
51 മണിക്കൂറുകളോളമാണ് ടാറ്റു ചെയ്യുന്നതിനായി ബർണാസ് ചെലവഴിച്ചത്. പത്തൊന്‍പതാമത്തെ വയസിലാണ് ബർൺസ് ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ ആരംഭിച്ചത്. നൂറു ശതമാനം ഡ്രാഗണായി മാറണമെന്നുമാണ് ബര്ണ്സിന്റെ ആഗ്രഹം.
സാഹസിക കലാകാരന് കൂടിയായ ബര്ണ്സ് പാമ്പുകളെ വിറ്റും പണം സമ്പാദിക്കുന്നുണ്ട്. ഈ പണമാണ് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ വിനിയോഗിക്കുന്നത്. ബര്ണ്സി കട്ടസപ്പോർട്ടുമായി നാൽപ്പതുകാരിയായ കാമുകി ട്രിസ്റ്റണുമുണ്ട്.