"അ​റി​വി​ല്ലാ​തെ ആ​ന​യോ​ട് അ​ഭ്യാ​സം ആ​ക​രു​ത്; അ​ത് ആ​പ​ത്താ​ണ്'
Friday, February 23, 2024 11:49 AM IST
ആ​ന​ക​ള്‍ ന​മു​ക്ക് എ​പ്പോ​ഴും കൗ​തു​കം ഉ​ള​വാ​ക്കു​ന്ന ഒ​രു ജീ​വി​യാ​ണ്. മു​റം പോ​ലു​ള്ള ചെ​വി​യും പാ​റ​പോ​ലു​ള്ള ദേ​ഹ​വും കൊ​മ്പും ഒ​ക്കെ ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കും. എ​ന്നാ​ല്‍ അ​വ വ​ലി​യ അ​പ​ക​ട​കാ​രി​ക​ളും ആ​ണ്.

എ​ത്ര​യെ​ത്ര പേ​രാ​ണ് ഈ ​ജീ​വി​യാ​ല്‍ കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ചി​ല​യാ​ളു​ക​ള്‍ ഇ​തൊ​ക്കെ ക​ണ്ടാ​ലും കേ​ട്ടാ​ലും മ​ന​സി​ലാ​ക്കാ​തെ സാ​ഹ​സി​ക​ത കാ​ട്ടും. അ​തി​ന്‍റെ ഫ​ലം എ​ന്തെ​ന്ന് പ്ര​വ​ചി​ക്കാ​ന്‍ ക​ഴി​യി​ല്ല. എ​ന്തും സം​ഭ​വി​ക്കാം.

ഇ​പ്പോ​ഴി​താ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ന​യ്ക്ക​രി​കി​ലേ​ക്ക് പോ​യ യു​വ​തി​ക്ക് സം​ഭ​വി​ച്ച​ത് നെ​റ്റി​സ​നെ ഞെ​ട്ടി​ക്കു​ക​യാ​ണ്.

എ​ക്‌​സി​ലെ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഒ​രു യു​വ​തി ദൂ​രെ നി​ല്‍​ക്കു​ന്ന ഒ​രാ​ന​യ്ക്ക് അ​ടു​ത്തേ​ക്ക് പോ​കു​ന്ന​താ​യി കാ​ണാം. തന്‍റെ കാ​മ​റ​മാ​നോ​ട് "കു​റ​ച്ചു​കൂ​ടി അ​ടു​ത്തു വാ' ​എ​ന്ന് ആം​ഗ്യം കാ​ണി​ച്ച് യു​വ​തി ആ​ന​യ്ക്ക് അ​ല്‍​പം കൂ​ടി അ​രി​കി​ലേ​ക്ക് പോ​കു​ന്നു.

എ​ന്നാ​ല്‍ ആ​ന​യ്ക്കി​ത് ഇ​ഷ്ട​മാ​കു​ന്നി​ല്ല. അ​ത് ഭ​ക്ഷ​ണം അ​ക​ത്താ​ക്കു​ന്ന​തി​നി​ട​യി​ല്‍ പൊ​ടു​ന്ന​നെ യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യാ​ണ്. ആ​ന​യു​ടെ ഒ​റ്റ​യി​ടി​യി​ല്‍ യു​വ​തി തെ​റി​ച്ചു വീ​ഴു​ന്നു. ആ​ന ചെ​റു​താ​യ​തി​നാ​ലും അ​തി​ന് വ​ലി​യ കൊ​മ്പ് ഇ​ല്ലാ​ത്ത​തി​നാ​ലും യു​വ​തി​ക്ക് പ്രാ​ണ​ന്‍ ന​ഷ്ട​മാ​യി​ല്ല. എ​ന്നാ​ല്‍ ശ​ക്ത​മാ​യ ഇ​ടി ആ​യ​തി​നാ​ല്‍ കു​റ​ച്ച് പ​രി​ക്കേ​റ്റു.

ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. നി​ര​വ​ധി​പേ​ര്‍ യു​വ​തി​യെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി. "വാ​ല്‍ കു​ലു​ക്കു​മ്പോ​ള്‍ ഒ​രി​ക്ക​ലും ആ​ന​യു​ടെ അ​ടു​ത്തേ​ക്ക് പോ​ക​രു​ത്. അ​ത് ഭീ​ഷ​ണി​യാ​ണെ​ന്ന് മ​ന​സി​ലാ​ക്ക​ണം' എ​ന്നാ​ണൊ​രാ​ള്‍ ഉ​പ​ദേ​ശ​രൂ​പേ​ണ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.