ഏറ്റവും വേഗം കൂടിയ ഒരു ജീവിയാണല്ലൊ ചീറ്റപുലി. അതുപോലെ തീരെ വേഗമില്ലാത്ത ജീവിയാണല്ലൊ ആമ. എന്നാല്‍ ഇവര്‍ തമ്മില്‍ കൂട്ടുകാരായാല്‍ എങ്ങനെയിരിക്കും.

അത്തരമൊരു കൗതുക വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. കാര്‍സണ്‍ സ്പ്രിംഗ്സ് വൈല്‍ഡ്‌ലെെഫ് അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ അപ്‌ലോഡ് ചെയ്ത ക്ലിപ്പാണ് ഇത്തരത്തില്‍ നെറ്റീസണ്‍ ലോകത്ത് ചര്‍ച്ചയായത്.

അമേരിക്കയിലെ ഫ്ലോറിഡയിലെ ഗെയ്നസ്‌വില്ലെയില്‍ ഉള്ള ഒരു മൃഗ പാര്‍ക്കാണ് കാര്‍സണ്‍ സ്പ്രിംഗ്സ്. അവിടെയാണ് ട്യൂസ്ഡേ എന്ന ചീറ്റ പുലിയും പെന്‍സി എന്ന ആമയും കൂട്ടുകാരായുള്ളത്.

വീഡിയോ ദൃശ്യങ്ങളില്‍ ചീറ്റ ആമയുടെ മുഖത്തായി തന്‍റെ മുഖം ഉരസുന്നതാണുള്ളത്. എന്നാല്‍ ആമ തെല്ലും ഭയമില്ലാതെയാണ് ചീറ്റയ്ക്ക് സമീപത്തായി ഉള്ളത്. ഇവരുടെ ചങ്ങാത്തം കാണാന്‍ നിരവധിയാളുകളാണ് പാര്‍ക്കില്‍ നേരിട്ടെത്തുന്നത്.

മാത്രമല്ല ഇവരുടെ വീഡിയോ പലരും തങ്ങളുടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. നിരവധി കമന്‍റുകളും ഈ കൂട്ടുകാര്‍ക്കായി ലഭിക്കുന്നുണ്ട്.