മലയാളി ആരോഗ്യപ്രവർത്തകർക്ക് ഗോൾഡൻ വീസ; സൂപ്പറാണെന്ന് സോഷ്യൽ മീഡിയ
Saturday, January 1, 2022 10:19 PM IST
മെഡിക്കൽ ഫ്രണ്ട് ലൈൻ ഹീറോസിനു യുഎഇ നൽകുന്ന ഗോൾഡൻ വീസ സ്വന്തമാക്കി മലയാളികൾ. മലപ്പുറം മോങം സ്വദേശിനി ഡോ. ഹസീബ ചേങ്ങോടെൻ, എറണാകുളം സ്വദേശിനി ഡോ. നീനുമോൾ എന്നിവർക്കാണ് ഗോൾഡൻ വീസ ലഭിച്ചത്. കബീർദാസ് ചേങ്ങോടെന്റെ മകളാണ് അബുദാബി അഹല്യ ഹോസ്പിറ്റലിൽ ആതുരസേവനം നടത്തുന്ന ഡോ. ഹസീബ ചേങ്ങോടെൻ.
കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടർ നീനുമോൾ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ നിന്ന് ഫാമിലി മെഡിസിനിൽ ബിരുദാനന്തര ബിരുദവും നേടി. ഇപ്പോൾ അബുദാബി സർക്കാർ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നതോടൊപ്പം ഇംഗ്ലണ്ടിൽ നിന്ന് എംആർസിപിയും ചെയ്യുന്നു. എറണാകുളം പെരുമ്പാവൂർ വല്ലം റയോൺപുരം പുത്തിരി പി കെ കൊച്ചുണ്ണിയുടെ മകളാണു ഡോക്ടർ നീനു മോൾ. വ്യവസായികൾക്കും സിനിമാ താരങ്ങൾക്കും യുഎഇ ഗവൺമെന്റ് ഗോൾഡൻ വീസ നൽകുന്നുണ്ട്.