സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ പാ​ട്ട് ജ​പ്പാ​ന്‍​കാ​ര​ന്‍ പാ​ടു​ന്നു; കൈ​യ​ടി​ച്ച് നെ​റ്റി​സ​ണ്‍
Tuesday, March 5, 2024 11:05 AM IST
ഇ​ന്ത്യ​ന്‍ സി​നി​മ​യെ ലോ​ക​ത്ത് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കു​ള്ള ആ​ളാ​ണ് ര​ജ​നി​കാ​ന്ത്. അ​ദ്ദേ​ഹ​ത്തിന്‍റെ ത​ന​ത് ശൈ​ലി​ക്ക് ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ണ്ട്. ഒ​രു ര​ജ​നി സി​നി​മ റി​ലീ​സ് ആ​കു​മ്പോ​ള്‍ ജ​പ്പാ​നി​ല്‍ നി​ന്നും മ​ലേ​ഷ്യ​യി​ല്‍ നി​ന്നു​മൊ​ക്കെ ആ​ളു​ക​ള്‍ ചെ​ന്നൈ​യി​ല്‍ എ​ത്താ​റു​ണ്ട്.

"വ​യ​സാ​നാ​ലും അ​വ​രു​ടെ അ​ഴ​കും സ്‌​റ്റൈ​ലും ഇ​പ്പോ​ഴും അ​തേ​പ​ടി നി​ല്‍​ക്കു​ന്നു​ണ്ട്' എ​ന്നാ​ണ് ആ​രാ​ധ​ക​പ​ക്ഷം പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴി​താ പ​ഴ​യൊ​രു ര​ജ​നി​കാ​ന്ത് പാ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു.

1995ല്‍ ​റി​ലീ​സ് ആ​യ മു​ത്തു എ​ന്ന ചി​ത്ര​ത്തി​ലെ "ഒ​രു​വ​ന്‍ ഒ​രു​വ​ന്‍ മു​ത​ലാ​ളി' എ​ന്ന ഗാ​ന​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. അ​തി​നു​കാ​ര​ണം ഈ ​ഗാ​നം ആ​ലപി​ച്ച​ത് ഒ​രു ജ​പ്പാ​ന്‍കാ​ര​നാ​ണ്. അ​തും 77 വ​യ​സു​ള്ള ഒ​രാ​ള്‍.

ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ ഓ​ഫീ​സ​ര്‍ അ​ന​ന്ത് രൂ​പ​ന​ഗു​ഡി എ​ക്സി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളു​ള്ള​ത്. ജ​പ്പാ​നി​ലെ മി​തു​സു​ബി​ഷി കോ​ര്‍​പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ലെ മി​സ്റ്റ​ര്‍ കു​ബോ​കി സാ​ന്‍ ആ​ണ് ഈ ​ഗാ​യ​ക​ന്‍.

പോ​ണ്ടി​ച്ചേ​രി യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തി​യ "ഗ്ലോബിസ് 24' എ​ന്ന പ​രി​പാ​ട​യി​ലാ​ണ് ഇ​ദ്ദേ​ഹം പാ​ടി​യ​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹം വേ​ദി​യി​ല്‍ നി​ന്ന് ഹ​മ്മിം​ഗ് ഒ​ക്കെ കൊ​ടു​ത്ത് പാ​ടു​ക​യാ​ണ്. പാ​ട്ടി​നൊ​പ്പം ചു​വ​ടും വ​യ്ക്കു​ന്നു. കാ​ണി​ക​ള്‍ ഇ​ത് ന​ന്നാ​​യി ആ​സ്വ​ദി​ക്കു​ന്നു. അ​വ​ര്‍ കൈ​ത​ട്ടി​യും ത​ല​യാ​ട്ട​യും അ​ദ്ദേ​ഹ​ത്തെ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ക​യാ​ണ്.

വൈ​റ​ലാ​യി മാ​റി​യ ഈ ​പാ​ട്ടി​ന് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ക്യൂ​ട്ട​സ്റ്റ് ജാ​പ്പ​നീ​സ് താ​ത്താ. ഗാ​നം എ​ത്ര ഗം​ഭീ​ര​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "മ​റ്റേ​തൊ​രു ഇ​ന്ത്യ​ന്‍ നാ​യ​ക​നേ​ക്കാ​ളും മൈ​ലു​ക​ള്‍ മു​ന്നി​ലാ​ണ് ത​ലൈ​വ​രു​ടെ കൊ​ടു​മു​ടി' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.