"ഐ​ഷി​തെ​രു'; പു​രി​യി​ലെ ഒ​രു ജാ​പ്പ​നീ​സ് ഇ​ന്ത്യ​ന്‍ പ്ര​ണ​യ​ക​ഥ
Monday, July 29, 2024 12:46 PM IST
പ്ര​ണ​യം അ​ന്ധ​മാ​ണെ​മ​ന്നും കാ​ത്തി​രി​പ്പാ​ണെ​ന്നു​മൊ​ക്കെ കേ​ട്ടി​ട്ടു​രി​ക്കു​മ​ല്ലൊ. ന​മു​ക്ക് ചു​റ്റും ഇ​ത്ത​രം വാ​ച​ക​ങ്ങ​ളെ അ​ന്വ​ര്‍​ഥ​മാ​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഈ ​പ​റ​യാ​ന്‍ പോ​കു​ന്ന​ത് പ്ര​ണ​യം ആ​ഗോ​ള​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട ക​ഥ​യാ​ണ്.

സം​ഗ​തി ര​ണ്ട് രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സം​ഭ​വി​ച്ച​താ​ണ്. ഈ ​ക​ഥ നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​ത് ഈ ​പ്ര​ണ​യി​താ​ക്ക​ളു​ടെ മ​ക​നും. ഒ​ഡീ​ഷ​യി​ലെ പു​രി​യി​ല്‍ ഒ​രു ഹോ​ട്ട​ല്‍ ആ​ണ് "ല​വ് ആ​ന്‍​ഡ് ലൈ​ഫ്'. ഈ ​ഹോ​ട്ട​ല്‍ ഉ​ട​ലെ​ടു​ത്ത​തി​ന് പി​ന്നി​ല്‍ ഒ​രു പ്ര​ണ​യ​മു​ണ്ട​ത്രെ.

അ​തി​ലെ നാ​യ​ക​ന്‍ ഇ​ന്ത്യ​ക്കാ​ര​നും നാ​യി​ക ജ​പ്പാ​ന്‍​കാ​രി​യു​മാ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ ലോ​കം ചു​റ്റു​ന്ന സ​മ​യ​ത്താ​ണ് ജാ​പ്പ​നീ​സ് യു​വ​തി പു​രി​യി​ലെ​ത്തു​ന്ന​ത്. ബി​രു​ദം നേ​ടി​യ ശേ​ഷം, അ​വ​ള്‍ പു​രി​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കാ​നും തന്‍റെ പു​സ്ത​കം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

എ​ന്നാ​ല്‍ ഒ​രു വ​രു​മാ​ന സ്രോ​ത​സ് ആ​വ​ശ്യ​മാ​യി​രു​ന്നു. അ​തി​നാ​ല്‍, ജാ​പ്പ​നീ​സ് ടൂ​റി​സ്റ്റു​ക​ള്‍​ക്കാ​യി ഒ​രു ഹോ​ട്ട​ല്‍ നി​ര്‍​മി​ക്കാ​ന്‍ യു​വ​തി ആ​ഗ്ര​ഹി​ച്ചു. എ​ന്നാ​ല്‍ ന​മ്മു​ടെ നാ​ട്ടി​ല്‍ സ്ഥ​ലം വാ​ങ്ങാ​ന വി​ദേ​ശി​ക​ള്‍​ക്ക് ക​ഴി​യി​ല്ല​ല്ലൊ. അ​ങ്ങ​നെ അ​വ​ര്‍ ഒ​രു ഇ​ന്ത്യ​ക്കാ​ര​നെ ക​ണ്ടെ​ത്തി പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ചു.

പി​ന്നീ​ട് അ​വ​ര്‍ ഒ​രു ഹോ​ട്ട​ല്‍ തു​ട​ങ്ങി. അ​തി​ന് "ല​വ് ആ​ന്‍​ഡ് ലൈ​ഫ്' എ​ന്ന് പേ​രി​ട്ടു. ആ ​ഹോ​ട്ട​ല്‍ ഇ​ന്നും പു​രി​യി​ലു​ണ്ട്. അ​വ​രു​ടെ പ്ര​ണ​യം ഇ​ന്നും അ​തേ തോ​തി​ല്‍ തു​ട​രു​ന്ന​താ​യി മ​ക​ന്‍ സ​മീ​ര്‍ റി​ഷു മൊ​ഹ​ന്തി കു​റി​യ്ക്കു​ന്നു.

വൈ​റ​ലാ​യി മാ​റി​യ പ്ര​ണ​യ​ക​ഥ​യി​ല്‍ നി​ര​വ​ധി പേ​ര്‍ ആ​ശം​സ നേ​ര്‍​ന്നു. എ​ന്നാ​ല്‍ ഈ ​പ്ര​ണ​യ​ത്തി​ല്‍ അ​ത്ര​തീ​വ്ര​ത​യി​ല്ലെ​ന്നും ജ​പ്പാ​ന്‍​കാ​രി​യു​ടെ ആ​വ​ശ്യ​മാ​ണ് ഇ​ത്തരമൊ​രു ബ​ന്ധ​ത്തി​ന് പി​ന്നി​ലെ​ന്നും ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.