ബ​സി​നോ​ട് യാ​ത്ര​പ​റ‌​യു​ന്ന ഡ്രൈ​വ​റു​ടെ ചി​ത്രം വൈ​റ​ലാ​കു​ന്നു
Tuesday, April 12, 2022 5:57 PM IST
താ​ന്‍ കൊ​ണ്ടു​ന​ട​ന്ന ബ​സി​നോ​ട് വി​ട​പ​റ​യേ​ണ്ടി​വ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​രു​ടെ യാ​ത്ര​പ​റ​ച്ചി​ല്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. കേ​ര​ള സ​ര്‍​ക്കാ​റി​ന്‍റെ പു​തി​യ ക​മ്പ​നി​യാ​യ കെ ​സ്വി​ഫ്റ്റ് വ​ന്ന​പ്പോ​ള്‍ റൂ​ട്ട് ന​ഷ്ട​മാ​യ ബ​സി​നോ​ടാ​യി​രു​ന്നു ഡ്രൈ​വ​ര്‍ വൈ​കാ​രി​ക​മാ​യി യാ​ത്ര പ​റ​ഞ്ഞ​ത്. പാ​ല​ക്കാ​ട് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ പൊ​ന്നും​കു​ട്ട​ന്‍റെ ( സ​ന്തോ​ഷ് കെ. ​കെ) ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശ്ശേ​രി​യി​ല്‍ നി​ന്ന് പ​ഴ​നി വ​ഴി വേ​ളാ​ങ്ക​ണ്ണി​ക്ക് പോ​കു​ന്ന ഇ​ന്‍റ​ര്‍‌​സ്റ്റേ​റ്റ് ബ​സി​ലെ ഡ്രൈ​വ​റാ​ണ് പാ​ല​ക്കാ​ട് ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പൊ​ന്നും​കു​ട്ട​ന്‍. വേ​ളാ​ങ്ക​ണ്ണി റൂ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പു​തി​യ കെ ​സ്വി​ഫ്റ്റ് ക​മ്പ​നി ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ ഇ​വി​ടെ നി​ന്ന് മാ​റ്റേ​ണ്ടി​വ​ന്ന ബ​സി​നെ ചാ​രി തേ​ങ്ങു​ക​യാ​ണ് പൊ​ന്നും​കു​ട്ട​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ വ്യാ​പ​ക​മാ​യി പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു.

ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ലാ​ഭ​ക​ര​മാ​യി ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ക്കു കീ​ഴി​ല്‍ സ്വി​ഫ്റ്റ് (സ്മാ​ര്‍​ട് വൈ​സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫാ​സ്റ്റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് സി​സ്റ്റം) എ​ന്ന ക​മ്പ​നി രൂ​പീ​ക​രി​ച്ച​ത്. ഇ​തു പ്ര​കാ​രം നി​ര​വ​ധി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ കെ ​സ്വി​ഫ്റ്റ് ഏ​റ്റെ​ടു​ത്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് കെ ​സ്വി​ഫ്റ്റി​ന്‍റെ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.