ദിവസേന നിരവധി അപകടങ്ങളുടെ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. അവയില്‍ ചിലതില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും തിരുത്താന്‍ തയാറാവാതെ പലരും വാഹനങ്ങളില്‍ തങ്ങളുടെ അപകടാഭ്യാസങ്ങള്‍ തുടരുകതന്നെ ചെയ്യും.

അടുത്തിടെ ഘന്ദാ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു യുവാവ് തന്‍റെ ഭാര്യയുമായി ബെെക്കില്‍ സഞ്ചരിക്കുകയാണ്. ഇയാള്‍ ആ സ്ത്രീയെ പിന്നിലിരുത്തി ബൈക്കില്‍ പല അഭ്യാസങ്ങളും കാണിക്കുന്നുണ്ട്.

ഓടുന്ന വണ്ടിയില്‍ എഴുന്നേറ്റ് നില്‍ക്കുകയും കൈവിടുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ ഇയാളുടെ ഭാര്യ തെല്ലും കൂസലില്ലാതെ പിറകിലിരിക്കുകയാണ്. ഏതായാലും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

നിരവധിയാളുകള്‍ ഈ സാഹസത്തെ വിമര്‍ശിച്ച് രംഗത്തെത്തി. വീണാല്‍ ദമ്പതികള്‍ പിരിയും എന്നാണൊരു ഉപയോക്താവിന്‍റെ കമന്‍റ്.