ഒരു കൈയിൽ ഫോൺ, തുറന്ന മാൻഹോളിൽ വീണ് സ്ത്രീ
Sunday, April 24, 2022 5:13 AM IST
ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ തുറന്ന മാൻഹോളിൽ സ്ത്രീ വീണ വീഡിയോ വൈറലാകുന്നു. എന്നാൽ, സമീപത്തുണ്ടായിരുന്നവർ കൃത്യസമയത്ത് രക്ഷപ്പെടുത്തിയതിനാൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച പട്നയിലാണ് സംഭവം.
വാർഡ്-56-ന് കീഴിലുള്ള മാലിയ മഹാദേവ് ജല്ല റോഡിൽ എട്ടടി താഴ്ചയുള്ള അഴുക്കുചാൽ തുറന്നുവിട്ടിരുന്നു. യുവതി ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കുകയായിരുന്നു. അവർ ഒരു ഓട്ടോറിക്ഷയുടെ പുറകിൽ നടക്കുമ്പോൾ മാൻഹോൾ ശ്രദ്ധിച്ചില്ല.
നടക്കുന്നതിനിടയിൽ ഒരു നിമിഷം തിരിഞ്ഞു നോക്കിയ അവർ പെട്ടെന്ന് കുഴിയിൽ വീഴുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.