"ആ അമ്മയ്ക്ക് കാഴ്ചയില്ലായിരുന്നു'; യാഥ്യാർഥ്യം വെളിപ്പെടുത്തി ജീവനക്കാരൻ
Tuesday, April 20, 2021 8:13 PM IST
റെയിൽവേ ട്രാക്കിലേക്ക് വീണ കുട്ടിയുടെ അമ്മയ്ക്ക് കാഴ്ചയില്ലായിരുന്നെന്ന് മയൂര്‍ ഷെല്‍ക്കെ. . അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ ഒരു റെയിൽവേ ജീവനക്കാരനായ മയൂർ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു.
‘ഞാന്‍ കുട്ടിയെ രക്ഷിക്കാൻ ഓടുമ്പോഴും എന്റെ ജീവനും അപകടത്തിലാവുമോ എന്ന് ഞാനും ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. ’ മയൂർ പറയുന്നു.
മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യമാണ് ഇന്നലെ പുറത്തുവന്നത്. വീഡിയോ റെയിൽവേ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. റെയിൽവേ അധികൃതർ മയൂറിനെ ആദരിച്ചിരുന്നു.