വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന "മൂ​ണ്‍​വാ​ക്ക്'; ഈ ​ട്രാ​ഫി​ക് പോ​ലീ​സ് വൈ​റ​ല്‍
Wednesday, February 28, 2024 2:31 PM IST
"കാ​ക്കി​ക്കു​ള്ളി​ലെ ക​ലാ​കാ​ര​ന്‍' എ​ന്ന വാ​ച​കം വി​ഖ്യാ​ത​മാ​ണ​ല്ലൊ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ പ​ല യൂ​ണി​ഫോം ധാ​രി​ക​ളും റീ​ല്‍​സി​ലും മ​റ്റു​മാ​യി ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ തെ​ളി​യി​ക്കു​ന്നു.

എ​ന്നാ​ല്‍ സ്വ​ന്തം ജോ​ലി​യി​ല്‍ ത​ന്നെ ക​ലാ​പ​ര​മാ​യ ക​ഴി​വ് പ്ര​ക​ടി​പ്പി​ച്ച് വൈ​റ​ലാ​വു​ക​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള ഒ​രു പോ​ലീ​സു​കാ​ര​ന്‍. ര​ഞ്ജീ​ത് സിം​ഗ് എ​ന്ന ട്രാ​ഫി​ക് കോ​ണ്‍​സ്റ്റ​ബി​ള്‍ ആ​ണ് ഈ ​താ​രം.

ക​ഴി​ഞ്ഞ 16 വ​ര്‍​ഷ​മാ​യി ഇ​ന്‍​ഡോ​റി​ലെ തെ​രു​വീ​ഥി​ക​ളി​ല്‍ ഇ​ദ്ദേ​ഹം വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്നു. എ​ന്നാ​ല്‍ നൃ​ത്ത ചു​വ​ടു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഈ ​നി​യ​ന്ത്രി​ക്ക​ല്‍. അ​ടു​ത്തി​ടെ ഈ ​കാ​ഴ്ച നാ​ഗാ​ലാ​ന്‍​ഡ് മ​ന്ത്രി ടെം​ജെ​ന്‍ ഇ​മ്ന അ​ലോം​ഗ് എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ര​ഞ്ജീ​ത് മൈ​ക്ക​ല്‍ ജാ​ക്സ​ന്‍റെ "മൂ​ണ്‍​വാ​ക്ക്' നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ വ​ച്ച് വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി വി​ടു​ന്ന​താ​യി കാ​ണാം. ഈ ​വേ​റി​ട്ട ശെെലി​കാ​ര​ണം ആ​ളു​ക​ളും ട്രാ​ഫി​ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട​ത്രെ.

പൊ​തു​സേ​വ​ന ശൈ​ലി​യോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​ര്‍​പ്പ​ണം അ​ദ്ദേ​ഹ​ത്തെ ഒ​രു പ്രാ​ദേ​ശി​ക നാ​യ​ക​നാ​ക്കി മാ​റ്റി​യെ​ന്ന് പ​റ​യാം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും അ​ദ്ദേ​ഹം വൈ​റ​ലാ​യി മാ​റി.

31 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ക​ണ്ട വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍​ ല​ഭി​ച്ചു. "വേ​റി​ട്ട പോ​ലീ​സു​കാ​ര​ന്‍ നി​ര​ത്തി​നെ ക​ലാ​വേ​ദി​യാ​ക്കി മാ​റ്റി' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.