ഓ​ക്സി​ജ​ന​ല്ല, ര​ണ്ട​ടി​യാ​ണ് ത​രേ​ണ്ട​ത്; ഓക്സിജൻ ചോദിച്ചവർക്ക് കേന്ദ്രമന്ത്രിയുടെ മറുപടി
ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​യാ​ളോ​ട് ത​ട്ടി​ക്ക​യ​റി കേ​ന്ദ്ര സ​ഹ​മ​ന്ത്രി പ്ര​ഹ്ലാ​ദ് പ​ട്ടേ​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ദ​മോ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തെ കു​റി​ച്ച് പ​രാ​തി പ​റ​യാ​നെ​ത്തി​യ ആ​ളെ കേ​ന്ദ്ര സ​ഹ​മ​ന്ത്രി ശ​കാ​രി​ക്കു​ക​യാ​യി​രു​ന്നു.

ത​ങ്ങ​ൾ​ക്ക് മ​തി​യാ​യ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ല​ഭി​ച്ചി​ല്ല. അ​ഞ്ച് മി​നി​റ്റ് മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കി​യ​തെ​ന്നും ഇ​തി​ലും ന​ല്ല​ത് ഓ​ക്സി​ജ​ൻ ത​രി​ല്ലെ​ന്നു പ​റ​യു​ന്ന​താ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ൻ മ​ന്ത്രി​യോ​ട് പ​റ​ഞ്ഞ​ത്.

നി​ങ്ങ​ളു​ടെ സം​സാ​രം ഇ​പ്ര​കാ​ര​മാ​ണെ​ങ്കി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ അ​ല്ല ര​ണ്ട് അ​ടി​യാ​ണ് ല​ഭി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. ആ​രാ​ണ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ത​രി​ല്ലെ​ന്ന് പ​റ​ഞ്ഞ​തെ​ന്നും മ​ന്ത്രി ചോ​ദി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.