ഓ​ടു​ന്ന ബൈ​ക്കി​ല്‍ പു​ഷ്അ​പ്പ് ചെ​യ്യു​ന്ന യു​വാ​വ്; ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നെ​റ്റി​സ​ണ്‍​സ്
Monday, September 30, 2024 10:18 AM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ നി​ര​വ​ധി​പേ​ര്‍ റീ​ല്‍​സും മ​റ്റു​മാ​യി നെ​റ്റി​സ​ണ്‍​സി​ന് മു​ന്നി​ല്‍ എ​ത്താ​റു​ണ്ട​ല്ലൊ. അ​വ​യി​ല്‍ പ​ല​തും വൈ​റ​ലാ​യി മാ​റാ​റു​ണ്ട്. എ​ന്നാ​ല്‍ ചി​ല​ര്‍ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ നേ​ടാ​ന്‍ സാ​ഹ​സി​ക​ത കാ​ട്ടാ​റു​ണ്ട്.

പ​ല​രും അ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ നി​ര​ത്തി​ല്‍ സാ​ഹ​സി​ക​ത കാ​ട്ടു​ന്ന ഒ​രു യു​വാ​വ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​കു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ നീ​ര​ജ് യാ​ദ​വ് എ​ന്ന​യാ​ളാ​ണു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ ബൈ​ക്കി​ന് മു​ക​ളി​ലാ​യി പു​ഷ്-​അ​പ്പു​ക​ള്‍ ചെ​യ്യു​ന്നു. നി​ര​ത്തി​ലൂ​ടെ ബൈ​ക്ക് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ചെ​റി​യ ശ്ര​ദ്ധ​ക്കു​റ​വ് പോ​ലും വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യേ​ക്കാം. എ​ന്നി​രു​ന്നി​ട്ടും ഇ​യാ​ള്‍ ത​ന്‍റെ പ്ര​വൃ​ത്തി തു​ട​രു​ന്നു. ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ര​വ​ധി​പേ​ര്‍ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. "അ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം, ഈ ​സ്റ്റ​ണ്ടു​ക​ള്‍ പ​ല​പ്പോ​ഴും റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

"അ​വ​ന് ഒ​രു​പ​ക്ഷേ വീ​ട്ടി​ല്‍ പു​ഷ്-​അ​പ്പു​ക​ള്‍ ചെ​യ്യാ​ന്‍ സ​മ​യം ല​ഭി​ക്കി​ല്ല. അ​വ​നെ​തി​രേ പ​രാ​തി ന​ല്‍​കി​യാ​ല്‍, ജ​യി​ലി​ല്‍ ശ​രി​യാ​യ പു​ഷ്-​അ​പ്പു​ക​ള്‍ ചെ​യ്യാ​ന്‍ ക​ഴി​യും...' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.