നെ​റ്റി​യി​ല്‍ ക്യൂ​ആ​ര്‍ കോ​ഡ് പ​ച്ച​കു​ത്തി യു​വാ​വ്; സ്‌​കാ​ന്‍ ചെ​യ്താ​ല്‍..
Wednesday, February 28, 2024 12:00 PM IST
ആ​ളു​ക​ള്‍ ശരീര​ത്തി​ല്‍ പ​ച്ച​കു​ത്തു​ന്ന​ത് ഇ​പ്പോ​ള്‍ പു​തു​മ​യു​ള്ള ഒ​രു കാ​ര്യ​മ​ല്ല. പ​ല​രും പ​ല ആ​ശ​യ​ങ്ങ​ളു​ടെ ചി​ത്രം പ​ച്ച​കു​ത്തു​മ്പോ​ള്‍ ചി​ല​ര്‍ പ്രി​യ​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ളൊ ചി​ത്ര​ങ്ങ​ളൊ പ​ച്ച കു​ത്തു​ന്നു.

എ​ന്നാ​ല്‍ ക്യൂ​ആ​ര്‍ കോ​ഡ് ടാ​റ്റൂ കു​ത്തി​യ​വ​ര്‍ അ​ത്ര​യ​ങ്ങ് കാ​ണി​ല്ല; അ​തും തി​രു​നെ​റ്റി​യി​ല്‍. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ഒ​രു വീ​ഡി​യോ​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ടാ​റ്റൂ ചെ​യ്ത ഒ​രാ​ളെ കാ​ണാ​ന്‍ ക​ഴി​യും.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു യു​വാ​വിന്‍റെ നെ​റ്റി​യി​ല്‍ ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റ് ക്യൂ​ആ​ര്‍ കോ​ഡ് പ​ച്ച​കു​ത്തു​ന്നു. ആ​ദ്യം അ​ല്‍​പം വേ​ദ​ന​യു​ണ്ടെ​ങ്കി​ലും പി​ന്നീ​ട് യു​വാ​വ് അ​തു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നു.

പ​ച്ച​കു​ത്ത​ല്‍ പൂര്‍​ത്തീ​ക​രി​ച്ച​ശേ​ഷം ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റ് തന്‍റെ മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ച്ച് യു​വാ​വി​ന്‍റെ നെ​റ്റി​യി​ല്‍ സ്‌​കാ​ന്‍ ചെ​യ്യു​ന്നു. അ​പ്പോ​ള്‍ തെ​ളി​ഞ്ഞു​വ​രു​ന്ന​ത് യു​വാ​വി​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടാ​ണ്.

എ​ന്നാ​ല്‍ ഈ ​പ്ര​വൃത്തി നെ​റ്റി​സ​ണ് അ​ത്ര ബോ​ധി​ച്ചി​ല്ല. നി​ര​വ​ധി​പേ​ര്‍ വി​മ​ള്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. "കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ഫേ​സ്ബു​ക്ക് പോ​യ​ത് പോ​ലെ ഇ​ന്‍​സ്റ്റാ​ഗ്രാ​മും പോകും. ടാ​റ്റൂ മ​ര​ണം വ​രെ നി​ല​നി​ല്‍​ക്കും' എ​ന്നാ​​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.