"പ്രസിഡന്റിന്റെ കല്യാണത്തിന് ഞാനുമുണ്ടെന്ന് നാട്ടുകാർ'
Wednesday, December 22, 2021 8:27 PM IST
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ സേവ് ദ് ഡേറ്റ് ശ്രദ്ധ നേടുന്നു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മയുടെ വരൻ ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബിയാണ്. ഡിസംബർ 25ന് ആണ് ഇവരുടെ വിവാഹം.
ബ്ലാക് ആൻഡ് വൈറ്റ് ടോണിലാണ് വീഡിയോ തുടങ്ങുന്നത്. പ്രസിഡന്റിന്റെ കല്യാണത്തിന് ഞാനമുണ്ടെന്ന് നാട്ടുകാർ പറയുന്ന രംഗങ്ങൾ. പിന്നീട് രേഷ്മയും വർഗീസും തങ്ങളുടെ വിവാഹക്കാര്യം അറിയിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നതും സേവ് ദ് ഡേറ്റിലുണ്ട്.