ഈ റസ്കിൽ ഒരുപാട് റിസ്ക് എലമെന്റസ് ഉണ്ട്; റസ്ക് കഴിക്കുന്നവർ മാത്രം കാണുക
Sunday, September 19, 2021 6:45 AM IST
വീടുകളിൽ വൈകുന്നേരത്തെ ചായയ്ക്കൊപ്പം റസ്കോ ബിസ്കറ്റോ കഴിക്കാത്തവർ ചുരുക്കമാണ്. എന്നാൽ റസ്ക് കഴിക്കുന്നവർ കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റസ്ക് നിര്‍മ്മാണശാലയില്‍ നിന്നുള്ളതാണെന്ന രീതിയിലുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ റസ്ക് പാക്ക് ചെയ്യുന്നതാണ് വീഡിയോ.
റസ്ക് നിര്‍മ്മാണശാലയിലെ തൊഴിലാളികളാണെന്ന് തോന്നിപ്പിക്കുന്നവരെ വീഡിയോയില്‍ കാണാം. ഇവരിൽ ഒരാൾ റസ്ക് പാക്ക് ചെയ്യുന്നതിനിടെ നിറച്ചുവെച്ചിരിക്കുന്ന ട്രേയില്‍ കാലുകൊണ്ട് ചവിട്ടുന്നതും റസ്ക് അടുക്കായി കൈയ്യില്‍ പിടിച്ച് അതിൽ നക്കുന്നതും വീഡിയോയില്‍ കാണാം. എന്നാൽ വീഡിയോ എവിടുന്ന് ചിത്രീകരിച്ചതാണെന്നോ എന്നു ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ല. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.