പൂച്ച "പുലിയായി'; ദയനീയ മുഖവുമായി നായ
Tuesday, March 16, 2021 10:36 PM IST
പൂച്ചയും നായയും ഓമന മൃഗങ്ങളാണ്. ഇവതമ്മിൽ ചിലപ്പോൾ ഭയങ്കര യുദ്ധമായിരിക്കും. വലിപ്പത്തിൽ നായയാണ് മുന്നിലെങ്കിലും പലപ്പോഴും പൂച്ച 'പുലിയാകുന്ന' സംഭവങ്ങളുമുണ്ട്. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബ്രിട്ടീഷ് കൊളംബിയായിലാണ് സംഭവം. തന്റെ ബെഡിൽ വീട്ടിൽ പൂച്ച കിടക്കുന്നതു കാരണം പൂച്ചയുടെ ബെഡിൽ കയറാൻ ശ്രമിക്കുന്ന നായയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഓഡിൻ എന്നാണ് മൂന്നരവയസുള്ള ഈ നായയുടെ പേര് നായയുടെ ഉടമസ്ഥനാണ് വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

നായയുടെ മുഖത്തെ ദയനീയ ഭാവമാണ് ചിത്രം കൂടുതൽ വൈറലാകാൻ കാരണം. ഒരു വഴക്ക് ഒഴിവാക്കാനായിട്ടാണ് നായ പൂച്ചയുടെ ബെഡിലേക്ക് പോയതെന്നാണ് ഉടമസ്ഥൻ പറയുന്നത്.