കി​ട​പ്പു മു​റി​യി​ലെ സ്മാ​ർ​ട്ട് ടി​വി ഹാ​ക്ക് ചെ​യ്തു; പു​റ​ത്തി​റ​ങ്ങാനാ​വാ​തെ ദ​ന്പ​തി​ക​ൾ
Thursday, March 18, 2021 9:10 PM IST
കി​ട​പ്പു​മു​റി​യി​ൽ ടെ​ലി​വി​ഷ​ൻ വ​യ്ക്കു​ന്ന​ത് പു​തി​യ കാ​ര്യ​മ​ല്ല. ഹാ​ളി​ൽ ഒ​രു ടി​വി ഉ​ണ്ടെ​ങ്കി​ലും ആ​ഢം​ബ​ര​ത്തി​നാ​യാ​ണ് മി​ക്ക​വ​രും ഒ​രെ​ണ്ണം കൂ​ടി കി​ട​പ്പു​മു​റി​യി​ൽ വ​യ്ക്കു​ന്ന​ത്. പ​ഴ​യ ടെ​ലി​വി​ഷ​ന്‍റെ കാ​ലം ഏ​റെ​ക്കു​റെ ക​ഴി​ഞ്ഞു. ഇ​ന്ന് സ്മാ​ർ​ട്ട് ടി​വി​യാ​ണ് താ​രം. മി​ക്ക വീ​ടു​ക​ളി​ലും സ്മാ​ർ​ട്ട് ടി​വി​യു​ണ്ട്.

ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ട് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള ഇ​ത്ത​രം ടി​വി​ക​ളി​ൽ സ്മാ​ർ​ട്ട് ഫോ​ണി​ൽ ല​ഭി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യ ആ​പ്പു​ക​ളും മ​റ്റും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ആ​രും ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ത്ത ഒ​രു അ​പ​ക​ടം ഈ ​സ്മാ​ർ​ട്ട് ടി​വി​ക​ളി​ൽ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്. കാ​മ​റ അ​ട​ക്ക​മു​ള്ള സ്മാ​ർ​ട്ട് ടി​വി​യാ​ണ് ചി​ല​പ്പോ​ഴെ​ങ്കി​ലും വി​ല്ല​നാ​കു​ന്ന​ത്.

അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. കി​ട​പ്പു​മു​റി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സ്മാ​ർ​ട്ട് ടി​വി​യു​ടെ കാ​മ​റ ഹാ​ക്ക് ചെ​യ്ത് ദ​ന്പ​തി​ക​ളു​ടെ സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ല അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലും ദ​ന്പ​തി​ക​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ട്.

വി​ദേ​ശ​ത്തു നി​ന്നു​മാ​ണ് ഹാ​ക്കിം​ഗ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലാ​ത്ത സ​മ​യം വൈ​ഫൈ​യും കാ​മ​റ​യും ഒ​ഫ് ചെ​യ്യ​ണ​മെ​ന്നും കാ​മ​റ സ്റ്റി​ക്ക​ർ ഉ​പ​യോ​ഗി​ച്ച് മ​റ​യ്ക്ക​ണ​മെ​ന്നു​മാ​ണ് സൈ​ബ​ർ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.