പ​ക്ഷി​ക​ള്‍, പാ​മ്പ്, പ്ര​കൃ​തി; ഒ​രു കൂ​ട്ടി​ല്‍ സം​ഭ​വി​ക്കു​ന്ന​ത്...
Tuesday, March 5, 2024 2:36 PM IST
പ്ര​കൃ​തി​യു​ടെ അ​ടി​സ്ഥാ​ന നി​യ​മ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ​ല്ലൊ ഭ​ക്ഷ്യ​ശൃം​ഖ​ല. ഒ​ന്ന് ഒ​ന്നി​ന് ഇ​ര​യാ​കു​ന്ന ഈ ​അ​വ​സ്ഥ മ​നു​ഷ്യ​ന​ട​ക്കം സ​ക​ല​തി​നും ബാ​ധ​ക​മാ​ണ്. പ​ക്ഷേ മ​റ്റൊ​രു നി​യ​മ​വും ഇ​തേ പ്ര​കൃ​തി​യി​ലു​ണ്ട്.

അ​താ​യ​ത് ശേഷി​​യു​ള്ള​ത് ശേ​ഷി​ക്കും. അ​ത്ത​ര​മൊന്നിന്‍റെ ഒ​രു​ദാ​ഹ​ര​ണം അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തു​ക​യു​ണ്ടാ​യി. ട്രാ​വ​ല്‍ എ​ക്‌​സ്‌​പ്ലോ​ര്‍ പ്രൊ​ട്ട​ക്റ്റ് എ​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ക്താ​വ് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ അ​പ്ലോ​ഡ് ചെ​യ്ത വീ​ഡി​യോ​യി​ലാ​ണ് ഇ​തു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു പാ​മ്പ് പ​ക്ഷി​ക​ളു​ടെ മു​ട്ട​ക​ള്‍ മോ​ഷ്ടി​ക്കു​ക​യാ​ണ്. ഒ​രു ശി​ഖ​ര​ത്തി​ല്‍ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കൂ​ട്ടി​ലേ​ക്ക് ചു​റ്റി​രി​ഞ്ഞു ക​യ​റി​യി​രി​ക്കു​ക​യാ​ണ് പാ​മ്പ്. എ​ന്നാ​ല്‍ ഈ ​കൂ​ട്ടി​ലു​ള്ള മു​ട്ട​യു​ടെ ഉ​ട​മ​യാ​യ പ​ക്ഷി അ​ത​ങ്ങ​നെ വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. അ​ത് ആ​വു​ന്ന​ത്ര ത​ര​ത്തി​ല്‍ പാ​മ്പി​നെ കൊ​ത്താ​ന്‍ ആ​രം​ഭി​ച്ചു.

പാ​മ്പ് പ്ര​തി​ക​രി​ക്കു​മ്പോ​ള്‍ ഒ​ഴി​ഞ്ഞു​മാ​റി​യും മ​റ്റും ആ​ക്ര​മ​ണം തു​ട​ര്‍​ന്നു. പി​ന്നീ​ട് മ​​റ്റൊ​രു പ​ക്ഷി​യും കൂ​ടി ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കാ​ളി​യാ​കു​ന്നു. തു​ട​രെ​ത്തു​ട​രേ​യു​ള്ള കൊ​ത്തി​ല്‍ ഗ​തി​കെ​ട്ട പാ​മ്പ് അ​വി​ടെ നി​ന്നും സ്ഥ​ലം കാ​ലി​യാ​ക്കു​ക​യാ​ണ്.

വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "മു​ട്ട മോ​ഷ്ടി​ക്കു​ന്ന പാ​മ്പി​നെ ഒ​രു പാ​ഠം പ​ഠി​പ്പി​ച്ചു എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.